ഇടുക്കി: കട്ടപ്പനയിൽ ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിങ്കളാഴ്ച്ച പകൽ 11.30ഓടെയാണ് കട്ടപ്പന പോലീസ് സ്റ്റേഷനു സമീപം നാടിനെ നടുക്കിയ സംഭവമുണ്ടായത്. കിഴക്കേമാട്ടുക്കട്ട താന്നിയിൽ ഷെയ്‌സിനാണ് (40) വെട്ടേറ്റത്. സംഭവത്തിൽ ഷെയ്‌സിനെ വെട്ടിയ ശേഷം കാറിൽ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഷെയ്‌സിന്‍റെ ഭാര്യ കാർ തടഞ്ഞു നിർത്തി പിടികൂടി.
അതേസമയം കട്ടപ്പന നഗരത്തെ നടുക്കിയ സംഭവത്തിനു പിന്നിൽ പീഡനക്കേസുമായി ബന്ധപ്പെട്ട പകയാണെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രതിയുടെ ഭാര്യയെ ഷെയ്‌സ് പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ കട്ടപ്പന കോടതിയിൽ നടക്കുകയാണ്. പ്രതിയുടെ ഭാര്യയും ഷെയ്‌സും തമ്മിലുള്ള പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വൈരാഗ്യം നിലനിന്നിരുന്നതായും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച്ച കേസിൽ വിധി പറയാനിരിക്കെയാണ് പ്രതി കട്ടപ്പനയിൽ എത്തിയത്. കാറിൽ സഞ്ചരിക്കവെ പൊലീസ് സ്റ്റേഷനു സമീപത്തെ ഗോൾഡ് കവറിങ് കടയിൽ ഷെയ്‌സും ഭാര്യയും നിൽക്കുന്നത് കണ്ടു. തന്‍റെ ഭാര്യയെ പീഡിപ്പിച്ചവൻ സ്വന്തം ഭാര്യയുമായി കറങ്ങുന്നതു കണ്ടതോടെ നിയന്ത്രണം വിട്ടാണ് പ്രതി ആക്രമണത്തിലേക്ക് കടന്നത്.
കാർ നിർത്തിയ പ്രതി സമീപത്തെ കടയിൽ നിന്നും കത്തി വാങ്ങി ഷെയ്‌സിനെ വെട്ടുകയായിരുന്നു. പിടലിക്കാണ് വെട്ടേറ്റത്. രണ്ട് മുറിവുകൾ പിടലിയിൽ ഉണ്ടായിട്ടുണ്ട്. ആക്രമണത്തിനിടെ പ്രതി സഞ്ചരിച്ച കാറിന്‍റെ ഗ്ലാസും പൊട്ടിയിട്ടുണ്ട്. വെട്ടേറ്റ ഷെയ്‌സ് റോഡിലേക്ക് വീണതോടെ പ്രതി കാറിൽ കയറി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ സംഭവം കണ്ടു നിന്ന ഷെയ്‌സിന്‍റെ ഭാര്യ പ്രതിയുടെ കാറ് തടഞ്ഞു.
അപ്പോഴേക്കും നാട്ടുകാരും പൊലീസും ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പരുക്കേറ്റ ഷെയ്‌സിനെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
പങ്കാളി കൈമാറ്റം; ഭാര്യമാരെ വരുതിയിലാക്കാൻ കൗൺസിലർ സ്ത്രീകൾ
കൊച്ചി: കോട്ടയം കറുകച്ചാലിൽ പങ്കാളികളെ കൈമാറിയുള്ള പെൺവാണിഭ സംഘം പിടിയിലായതിനു പിന്നാലെ പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് 26 കാരിയുടെ പരാതിയിൽ ഭർത്താവ് അടക്കം ആറ് പേർ പിടിയിലാകുന്നത്. നാലോളം പേർക്ക് തന്നെ കാഴ്ച്ച വച്ചെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതികളെ പിടികൂടിയതോടെയാണ് വർഷങ്ങളായി കേരളത്തിൽ നടന്നു വന്നിരുന്ന ഗെറ്റ് ടുഗദർ പെൺവാണിഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ശേഷം ഭാര്യയെയും ഭർത്താവിനെയും പങ്കുവക്കുന്നതാണ് വാണിഭത്തിന്‍റെ രീതി. പങ്കാളി ഇല്ലാത്തവർ പണവും നൽകേണ്ടി വരും. ഇത്തരത്തിൽ സ്വന്തം ഭാര്യയെ പലർക്കും കാഴ്ച്ചവച്ച് വലിയ തോതിൽ സംഘം പണം സമ്പാദിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പങ്കാളികളെ കൈമാറുന്നതിനു താൽപര്യമുള്ള ദമ്പതികളും സംഘത്തിൽ ധാരാളമുണ്ട്. ഓരോ കൂടി ചേരലിനും പുതിയ പങ്കാളികളെ കണ്ടെത്തി സംതൃപ്‌തി നേടുന്നവരാണ് ഇവർ. പരസ്‌പരം പങ്കാളികളെ കൈമാറുന്നതിനു പണത്തിന്‍റെ ആവശ്യവുമില്ല. അതേസമയം പുരുഷൻമാർ ഭാര്യമാരെ നിർബന്ധിച്ച് ഇത്തരം കൈമാറ്റത്തിനു പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
താൽപര്യമില്ലാത്ത സ്ത്രീകളെ ഇതിലേക്ക് അടുപ്പിക്കുന്നതിനായി സ്ത്രീകളുടെ തന്നെ ഒരു കൗൺസിലിങ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്ത യുവതികളെയും സംഘം പലയിലെത്തിച്ചിട്ടുണ്ട്. മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടാൻ താൽപര്യമില്ലാത്ത യുവതികളെയാണ് കൗൺസിലർമാരായ സ്ത്രീകൾ മാറ്റിയെടുക്കുന്നത്.
ഓൺലൈൻ കൂട്ടായ്‌മകളുടെ പേരിൽ ഇത്തരം സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്ന കൗൺസിലർ സ്ത്രീകൾ ഇവരുമായി അടുപ്പം സ്ഥാപിക്കും. തുടർന്ന് കൈമാറ്റ ലൈംഗികതയെ കുറിച്ച് ബോധ്യപ്പെടുത്തി സംഘത്തിൽ ഉൾപ്പെടുത്തുകയാണ് രീതി. പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം ചെയ്യുന്ന സ്വാപ്പ് സെക്‌സാണ് ഇതെന്നു പറഞ്ഞാണ് മാറി നിൽക്കുന്നവരെ സംഘം ഇതിലേക്ക് വീഴിക്കുന്നത്.
കൗൺസിലർമാർ ഭാര്യമാരെ സമീപിക്കുന്നതിനു ഭർത്താക്കൻമാരും മൗനാനുവാദം നൽകുന്നുണ്ട്. ഭാര്യയുടെ യെസ് കിട്ടിയാൽ പിന്നെ അടുത്ത ഗെറ്റ് ടുഗദർ പാർട്ടി തീരുമാനിക്കുകയായി.
കേരളത്തിൽ ഇത്തരത്തിൽ പങ്കാളി കൈമാറ്റം നടത്തുന്ന 15 ഓളം ഗ്രൂപ്പുകൾ പൊലീസ് സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണ്. സമൂഹത്തിലെ ഉന്നതരടക്കം നിരവധി പേരാണ് ഗ്രൂപ്പുകളിലുള്ളത്. നേരിട്ടുള്ള കൈമാറ്റത്തിനു പുറമേ വീഡിയോ കോളിലൂടെയും കൈമാറ്റം ആസ്വദിക്കുന്നവർ സംഘത്തുലുണ്ടെന്നാണ് വിവരം.
Post A Comment: