കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗ ചെയ്‌തെന്ന കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച്ച കേസിൽ വിധി പറയും. ആറു വകുപ്പുകളാണ് കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുളുത്തിയിട്ടുള്ളത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പെടെ 84 സാക്ഷികളാണുള്ളത്.
ഇതിൽ 33 പേരെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന് ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതിയും തള്ളി. ഇതേ തുടർന്നാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ വീണ്ടും സുപ്രീംകോടതിയിൽ ഹർജി നൽകിയെങ്കിലും പരിഗണിച്ചില്ല. വിചാരണയ്ക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയുടെ തെളിയിക്കപ്പെടട്ടെ എന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: