കൊച്ചി: നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്തുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും നടത്തിയ ഗൂഡാലോചനയുടെ തെളിവുകൾ സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു കൈമാറി. ദിലീപിനും കൂട്ടാളികൾക്കുമെതിരെയുള്ള 20 ഡിജിറ്റൽ തെളിവുകളാണ് കൈമാറിയതെന്ന് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ. നാല് മണിക്കൂറോളം മൊഴിയെടുത്തു. കുറ്റകൃത്യത്തിന്‍റെ വിവരങ്ങൾ ദിലീപിന്‍റെ സഹോദരൻ അനൂപിനും കാവ്യാമാധവനും കൂടി അറിയാമെന്നാണ് മൊഴി. ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും.
ഓരോ ഡിജിറ്റൽ തെളിവും സംഭവിച്ച തിയതിയും സമയവും അടക്കം ക്രോഡീകരിച്ചാണ് കൈമാറിയത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എൻ്റെ കൂടി ആവശ്യമാണ്. കുറ്റകൃത്യത്തെ കുറിച്ച് നേരിട്ട് അറിയാവുന്ന കാര്യങ്ങൾ തുടർന്ന് പറഞ്ഞപ്പോൾ മാനസിക സമ്മർദ്ദം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം കുറ്റകൃത്യത്തിന് ശേഷം ഒന്നാം പ്രതി പൾസർ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്ര വ്യാപാര ശാലയിൽ എത്തി എന്ന് മൊഴി നൽകിയ ജീവനക്കാരൻ കോടതിയിൽ മൊഴി മാറ്റിയ ദിവസം പ്രതികൾ പാർട്ടി നടത്തി എന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ ദിവസം ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: