കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനഛന് ആജീവനാന്തം തടവ് ശിക്ഷ. അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. വിവിധ വകുപ്പുകളിയായി തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ശിക്ഷയോടു ചേര്‍ന്ന് അനുഭവിച്ചാല്‍ മതി.
2020 ഒക്റ്റോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഒക്റ്റോബർ 14ന് അമ്മയോടും രണ്ടാനഛനോടും ഒപ്പമാണ് 10 വയസുകാരിയായ പെൺകുട്ടി കിടന്നത്. രാത്രിയിൽ നിലവിളിച്ചുകൊണ്ട് പെൺകുട്ടി എഴുന്നേറ്റതോടെയാണ് മാതാവ് പോലും പീഡന വിവരം അറിയുന്നത്.
കുട്ടിയുടെ നിലവിളിയെ തുടർന്ന് ഉറക്കം എഴുന്നേറ്റ മാതാവ് ചോദിച്ചപ്പോഴാണ് രണ്ടാനഛൻ ഉറക്കത്തിൽ കടന്നു പിടിച്ച കാര്യം കുട്ടി പറയുന്നത്. തുടർന്ന് മാതാവ് തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി കൂടുതല്‍ തവണ പീഡനത്തിനിരയായതായി കണ്ടെത്തി. 2017ല്‍ ഏഴാം വയസ് മുതല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും റാന്നിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന സമയത്ത് മാതാവ് ജോലിക്കു പുറത്തുപോയ സാഹചര്യത്തിലാണ് രണ്ടാനഛന്‍ കുട്ടിയെ പീഡിപ്പിച്ചതെന്നും കണ്ടെത്തി.
കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായിരുന്ന ഇ.കെ. സോള്‍ജിമോന്‍, എം. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍. പുഷ്‌കരന്‍ കോടതിയില്‍ ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നു
ന്യൂഡെൽഹി: മൂന്നാം തരംഗ ഭീതി ഉയർത്തി രാജ്യത്ത് ഒമിക്രോൺ, കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ ബാധിതരുടെ എണ്ണം വളരെ വേഗം 1500നോട് അടുക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം കോവിഡ് കേസുകൾ വീണ്ടും ഉയർന്നു തുടങ്ങിയതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഡെൽഹിയിൽ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു.
ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും, മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടില്‍ പരിശോധന നടത്തുന്ന കിറ്റിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്.
അതേസമയം സംസ്ഥാനത്ത് 15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ, സ്കൂൾ തിരിച്ചറിയൽ കാർഡോ നൽകാം. തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുക. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം സ്പോർട്ടിലെത്തിയും വാക്സിനെടുക്കാം. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്തെത്തി.
Post A Comment: