കണ്ണൂർ: അക്വേറിയം ദേഹത്തേക്ക് മറിഞ്ഞു വീണ് അഞ്ചു വയസുകാരൻ മരിച്ചു. കണ്ണൂർ മാട്ടൂൽ കക്കാടൻചാലിലാണ് സംഭവം ഉണ്ടായത്. മേശയിൽ വച്ചിരുന്ന അക്വേറിയമാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്.
കെ അബ്‌ദുൾ കരീമിന്‍റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടോടെ ആണ് സംഭവം ഉണ്ടായത്. വീടിനുള്ളിലെ മേശയുടെ മേലെ വച്ചിരിക്കുകയായിരുന്നു അക്വേറിയം.
കുട്ടി അക്വേറിയത്തിൽ വലിച്ചതോടെ ഇത് മാസിനിന്‍റെ മേലേക്ക് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മൂന്നു വയസുകാരന്‍റെ മരണം; അമ്മ കസ്റ്റഡിയിൽ
മലപ്പുറം: തിരൂരിൽ മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സസ്റ്റഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഷെയ്‌ക്ക് സിറാജാണ് മരിച്ചത്. കുട്ടിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയായിരുന്നു മരണം. രണ്ടാനഛൻ അർമാനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. എന്നാൽ കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ഇയാൾ ഇവിടെ നിന്നും മുങ്ങി.
ഒരാഴ്ച്ച മുമ്പാണ് കുടുംബം ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്. ബുധനാഴ്ച്ച കുട്ടിയുടെ അമ്മ മുംതാസ് ബീവിയും രണ്ടാം ഭർത്താവ് അർമാനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകൾ ഉണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിനിയായ മുംതാസ് ബീവി പൊലീസ് കസ്റ്റഡിയിലാണ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ്.
Post A Comment: