മലപ്പുറം: വഴിത്തർക്കത്തിനിടെ യുവാവ് തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇന്നലെ രാത്രിയാണ് ഹോട്ടൽ തൊഴിലാളിയായ സാജിദ് എന്ന ഷാജിയെ (അളിയൻ - 45) തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടവണ്ണയിലായിരുന്നു സംഭവം. വഴിത്തർക്കത്തിനിടെ ഇയാളെ അയൽവാസികളായ സ്ത്രീകൾ തീകൊളിത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു ദൃക്സാക്ഷി മൊഴി.
എന്നാൽ യുവാവ് ജീവനൊടുക്കിയതാണെന്നും പറയപ്പെടുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്. മരിച്ച സാജിദ് എന്ന ഷാജിയുടെ തൊട്ടടുത്ത് താമസിക്കുന്ന സാഫിയ, അമ്മ സാറാബി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിന് പിന്നിലായി ഇയാളെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ അണച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ പൊലീസ് കാര്യക്ഷമമായി നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സാജിദ് എന്ന ഷാജിയെ മണ്ണെണ്ണയൊഴിച്ച് അയൽവാസിയായ സ്ത്രീ തീ കൊളുത്തുന്നത് കണ്ടെന്ന് തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് പൊലീസ് രേഖപ്പെടുത്തിയില്ല. മരിച്ചയാളുടെ ഭാര്യയോടും മകളോടും രാത്രിയോടെ തന്നെ പൊലീസ് സ്റ്റേഷനിൽ വന്ന് മൊഴി നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. അതല്ലെങ്കിൽ സ്ഥിതി വഷളാവുമെന്ന് പൊലീസ് അവരെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം, ആരോപണവിധേയരായ കുടുംബത്തോട് പൊലീസ് അനുഭാവപൂർവമായാണ് നേരത്തേയും ഇടപെട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മുമ്പും വഴിത്തർക്കവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രശ്നങ്ങളുണ്ടായിരുന്നതാണ്. എന്നാൽ പൊലീസ് സംഭവത്തിൽ കൃത്യമായി ഇടപെടാൻ തയ്യാറായില്ല.
ആരോപണവിധേയയായ അയൽവാസി സ്ത്രീ കെട്ടിയ മതിൽ നാട്ടുകാർ പൊളിച്ചുനീക്കുകയും ചെയ്തു. റോഡ് കയ്യേറിയാണ് മതിൽ കെട്ടിയതെന്നാരോപിച്ചാണ് മതിൽ പൊളിച്ചത്. സാജിദിന്‍റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‍മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച സാജിന്‍റെ ഭാര്യ റസീനയാണ്. മക്കൾ: അമൽ ഹുദ, റിസ്‍വാൻ, സവാഫ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മൂന്നു വയസുകാരന്‍റെ മരണം; അമ്മ കസ്റ്റഡിയിൽ
മലപ്പുറം: തിരൂരിൽ മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സസ്റ്റഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഷെയ്‌ക്ക് സിറാജാണ് മരിച്ചത്. കുട്ടിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയായിരുന്നു മരണം. രണ്ടാനഛൻ അർമാനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. എന്നാൽ കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ഇയാൾ ഇവിടെ നിന്നും മുങ്ങി.
ഒരാഴ്ച്ച മുമ്പാണ് കുടുംബം ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്. ബുധനാഴ്ച്ച കുട്ടിയുടെ അമ്മ മുംതാസ് ബീവിയും രണ്ടാം ഭർത്താവ് അർമാനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകൾ ഉണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിനിയായ മുംതാസ് ബീവി പൊലീസ് കസ്റ്റഡിയിലാണ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ്.
Post A Comment: