പാലക്കാട്: സംശയത്തിന്‍റെ പേരിൽ ഭാര്യയെ കഴുത്തറുത്ത്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. അണ്ണാക്കോട് സ്വദേശി അയ്യപ്പൻ എന്ന ബഷീർ (46) ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് പിടികൂടിയത്.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിലാണ് കൊല ചെയ്‌തത് എന്നാണ് പ്രതി മൊഴി നൽകിയിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 6.30 നാണ് മുതലമട ചെമ്മണാംപതി വടക്കേ കോളനിയിൽ ജാൻബീവിയെ (40) പെരുവെമ്പ് മന്ദത്തുകാവ് റോഡിൽ ചോറക്കോടിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനായി ഇയാൾ ഉപയോഗിച്ചിരുന്ന വെട്ടുകത്തി സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.
കൃത്യത്തിന് മുമ്പ് പ്രതി ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെത്തി. സംഭവ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിക്കായി രണ്ടു ദിവസമായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്. ജാൻബീവിയും ഭർത്താവും പുതുനഗരത്തും സമീപ പ്രദേശങ്ങളിലും തോട്ടം വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരായിരുന്നു.
നാടോടികളെ പോലെ അലഞ്ഞ് നടക്കുന്ന ഇവർക്ക് സ്ഥിരമായി താമസ സ്ഥലമില്ല. ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് റോഡിനരികിൽ താമസിക്കുന്നതാണ് ഇവരുടെ രീതി. കൊലപാതകത്തിന് തലേ ദിവസം തന്നെ ഇവർ തമ്മിൽ റോഡിൽ വച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: