തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സി.പി.എം. 502 പേരെ പങ്കെടുപ്പിച്ച് തിരുവാതിര അവതരിപ്പിച്ചത്. സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
തിരുവാതിര നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിസി വൈസ് പ്രസിഡന്‍റ് എം മുനീർ ആണ് പരാതി നൽകിയിരിക്കുന്നത്. സിപിഎമ്മിന്‍റെ മെഗാ തിരുവാതിരക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര. കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്‍റെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് സിപിഎം മെഗാ തിരുവാതിര നടത്തിയത്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: