ആലപ്പുഴ: മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച സൈനികൻ കസ്റ്റഡിയിൽ. ഹരിപ്പാട് മുട്ടത്താണ് ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനികൻ സുബോധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയിലാണ് സംഭവം. സുബോധിന്‍റെ ചേട്ടൻ സുഖുവാണ് വീഡിയോ പകർത്തിയത്. അമ്മയും രോഗിയായ ഭർത്താവും സുഖുവാണ് വീട്ടിലുള്ളത്. അവധിക്ക് വീട്ടിലെത്തുമ്പോഴെല്ലാം ഇയാൾ അമ്മയെ മർദിക്കാറുള്ളതായി അയൽവാസികളും പറയുന്നു. ഇന്നലെ വൈകുന്നേരം സുബോധ് മദ്യപിച്ചെത്തി അമ്മയുടെ കൈയിൽ കിടക്കുന്ന വളയും മാലയും ഊരി മാറ്റാൻ ശ്രമിച്ചിരുന്നു.
ഇത് തടഞ്ഞതോടെയാണ് ഇയാൾ 70 കാരിയായ അമ്മയെ ക്രൂരമായി മർദിച്ചത്.ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അമ്മയുടെ മൊഴി അൽപ്പസമയത്തിനകം പൊലീസ് രേഖപ്പെടുത്തും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: