www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1934) Idukki (1866) Mostreaded (1617) Crime (1463) National (1234) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

വഴിത്തർക്കം; അയൽവാസികൾ യുവാവിനെ തീ കൊളുത്തി കൊന്നു

Share it:



മലപ്പുറം: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. മലപ്പുറം എടവണ്ണയിലാണ് സംഭവം നടന്നത്. ഹോട്ടൽ തൊഴിലാളിയായ ഷാജി (42)യാണ് കൊല്ലപ്പെട്ടത്. 

ഷാജിയെ തർക്കത്തിനിടെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അയൽവാസികളാണ് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആരാണ് തീ കൊളുത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. 76 പേർക്ക് കൂടി പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 

തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 

59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളെജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാർഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിങ് കോളെജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. 

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.


Share it:

Kerala

Mostreaded

Post A Comment: