കോഴിക്കോട്: ഭാര്യ കേക്ക് മുഖത്തെറിഞ്ഞ വാശിക്ക് അമ്മായിയമ്മയെ തലക്കടിച്ച് പരുക്കേൽപ്പിച്ച് മരുമകൻ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മേൽ ലിജിൻ (25) ആണ് അറസ്റ്റിലായത്.
വളർപ്പാംകണ്ടി പുഴയ്ക്കൽ സ്വദേശിനി മഹിജ (48)യ്ക്കാണ് പരുക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. പുതുവർഷ ദിനമായ ശനിയാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. നേരത്തെ ലിജിന്‍റെ ഭാര്യ കുടുംബ പ്രശ്‌നത്തെ തുടർന്ന് പിണങ്ങിപ്പോയിരുന്നു. പുതുവത്സര ദിനത്തിൽ ഭാര്യയുടെ പിണക്കം തീർക്കാൻ ലിജിൻ കേക്കുമായി കാണാനെത്തി.
എന്നാൽ കേക്ക് വാങ്ങി ഭാര്യ ലിജിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇതിന്‍റെ പ്രതികാരം തീർക്കാനെത്തിയപ്പോഴുണ്ടായ കലഹത്തിനിടെയാണ് ലിജിൻ അമ്മായി അമ്മയുടെ തലക്കടിച്ച് പരുക്കേൽപ്പിച്ചത്. വളയം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഇന്ന് 45 പേർക്ക് കൂടി പുതുതായി ഒമിക്രോൺ കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം- 16, തിരുവനന്തപുരം-9, തൃശൂര്‍- 6, പത്തനംതിട്ട-5, ആലപ്പുഴ, കോഴിക്കോട് മൂന്ന് വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇതില്‍ ഒൻപത് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. നാല് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴയിലെ മൂന്ന് പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
പുതുവർഷവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം തൽക്കാലം നീട്ടില്ല. അടുത്ത അവലോകന യോഗത്തിനു ശേഷമായിരിക്കും തുടർ കാര്യങ്ങൾ തീരുമാനിക്കുക. ഇതോടെ സംസ്ഥാനത്ത് ആകെ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 50 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 84 പേരും എത്തിയിട്ടുണ്ട്. 18 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Post A Comment: