www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1813) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബൈക്കിന്‍റെ സിസി അടക്കാൻ മാല മോഷണം; യുവാക്കൾ അറസ്റ്റിൽ

Share it:



ഇടുക്കി: ഹൈറേഞ്ച് മേഖലയെ ഭീതിയിലാക്കിയ മാല മോഷണ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തോപ്രാംകുടി സ്വദേശികളായ മൈലയ്ക്കല്‍ അതുല്‍ (18), സഹോദരൻ അഖില്‍ (20), അരീക്കുന്നേല്‍ രാഹുല്‍ (26) എന്നിവരാണ് കട്ടപ്പന പൊലീസിന്‍റെ വലയിലായത്. ഹൈറേഞ്ചിനെ വിറപ്പിച്ച രണ്ട് മാല മോഷണ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 

ഈ മാസം എട്ടിന് ഇടിഞ്ഞമല മാളൂർ സിറ്റിയിൽ വൃദ്ധയുടെ കഴുത്തിൽ കിടന്ന മാല പറിച്ചെടുത്തു സ്ഥലം വിട്ട കേസിലാണ് നിലവിൽ അറസ്റ്റുണ്ടായിരിക്കുന്നത്. വിജനമായ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയെ ബൈക്കില്‍ പിന്തുടര്‍ന്ന രാഹുലും അതുലും മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്തുകൂടി മാല വലിച്ചുപൊട്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. ബലപ്രയോഗത്തിനിടെ താഴെ വീണ വയോധികയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തിൽ സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വാഹനത്തിന്‍റെ സിസി അടക്കാനും ചിലവിനു പണം കണ്ടെത്താനുമായിരുന്നു കവർച്ച. മോഷണത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തിയതോടെയാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. രാഹുലും അതുലും മോഷ്ടിച്ച മാല അഖിലിന്‍റെ സഹായത്തോടെയാണ് വില്‍പന നടത്തിയത്. കവര്‍ച്ച ചെയ്‌ത ഒന്നര പവന്‍റെ മാല പ്രതികള്‍ തോപ്രാംകുടിയില്‍ 40,000 രൂപയ്ക്ക് പണയം വച്ചിരുന്നു. 

പിന്നീട് മറ്റൊരു വള പണയംവച്ച് ഈ മാല വീണ്ടെടുത്ത് തൃശൂരിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. നേരത്തെ നെടുങ്കണ്ടത്തു നിന്നും സമാനമായ രീതിയിൽ മാല മോഷ്‌ടിച്ചതും ഇതേ സംഘമാണെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇടിഞ്ഞമലയിലെ കവര്‍ച്ചയ്ക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

സി.സി. ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു. കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ്‌മോന്‍റെ നേതൃത്വത്തില്‍ തങ്കമണി ഇന്‍സ്‌പെക്റ്റര്‍ എ. അജിത്, എസ്.ഐ അഗസ്റ്റിന്‍, പ്രത്യേക അന്വേഷണ സംഘം എസ്.ഐ സജിമോന്‍ ജോസഫ്, സീനിയര്‍ സി.പി.ഒമാരായ ടോണി ജോണ്‍, ജോബിന്‍ ജോസ്, സിനോജ്, ജിമ്മി, സി.പി.ഒമാരായ വി.കെ. അനീഷ്, സിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

വടക്കൻ ഒഡീഷയ്ക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടുമാറി സജീവമായിരിക്കുന്നു. ജൂലൈ 17മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യയിൽ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്. 

ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


Share it:

Idukki

Post A Comment: