www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1850) Idukki (1787) Mostreaded (1616) Crime (1410) National (1209) Entertainment (840) world (431) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (88) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (15) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

big offer.. Water Filter for Tap

big offer..  Water Filter for Tap
Hard Water Filter for Tap | for Borewell/Tanker Water

മൃഗശാലയിൽ പെൺകുട്ടിയുടെ മുടിയിൽ പിടുത്തമിട്ട് കുരങ്ങൻ

Share it:



മെക്‌സിക്കോ സിറ്റി: സുരക്ഷാ നിർദേശങ്ങൾ മറികടന്ന് വന്യമൃഗങ്ങളുടെ സമീപത്തെത്താൻ പലപ്പോഴും ആളുകൾ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ അടുത്തെത്തിയ പെൺകുട്ടിയുടെ മുടിയിൽ സ്പൈഡർ കുരങ്ങൻ പിടിച്ചു വലിച്ച വീഡിയോയാണ് മെക്‌സിക്കോയിൽ നിന്നും പുറത്തു വരുന്നത്. കൂടിനുള്ളിൽ പാർപ്പിച്ചിരുന്ന സ്പൈഡർ മങ്കി വിഭാഗത്തിൽപെട്ട കുരങ്ങനാണ് പണി പറ്റിച്ചത്. ഇരുമ്പു വല ഉള്ളതിനാൽ കുരങ്ങ് പുറത്തേക്ക് വരില്ലെന്ന ധൈര്യത്തിൽ പെൺകുട്ടി കൂടിന് അടുത്തെത്തുകയായിരുന്നു.  

കൂടിന്‍റെ വലയിൽ തട്ടി കുരങ്ങനെ ആകർഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈപുറത്തേക്കിട്ട കുരങ്ങൻ കുട്ടിയുടെ മുടിയിൽ പിടുത്തമിട്ടു. പെൺകുട്ടി നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ടു കൊണ്ടു നിന്നവർ കുരങ്ങനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. പിന്നീട് ഒരു യുവാവ് സ്വന്തം വസ്ത്രം ഊരി വീശിയതോടെയാണ് കുരങ്ങൻ പിടുത്തം വിട്ടത്. 

കുട്ടി കൂടിന്‍റെ മറുഭാഗത്തേക്ക് മാറാൻ ശ്രമിച്ചപ്പോൾ വീണ്ടും കുരങ്ങൻ മുടിയിൽ പിടുത്തമിട്ടു. എന്നാൽ കുട്ടി അവിടെ നിന്നും ഓടിരക്ഷപെടുകയായിരുന്നു. രണ്ട് കുരങ്ങൻമാരാണ് കൂടിനുള്ളിൽ ഉണ്ടായിരുന്നത്. സന്ദർശകരിൽ ആരോ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വൈറലാകുകയായിരുന്നു. മൃഗശാലകളിൽ എത്തുമ്പോൾ ശ്രദ്ധ വേണമെന്ന കമന്‍റുകളാണ് വീഡിയോയിൽ പലരും പങ്കുവയ്ക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

വാണിഭവും ലഹരി ഉപയോഗവും; നടി അശ്വതി ചില്ലറക്കാരിയല്ല

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച് ലക്കുകെട്ട് വാഹനമോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ള നടി അശ്വതി ബാബുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ ലഹരിക്കേസിൽ അറസ്റ്റിലായിട്ടുള്ള നടി കൊച്ചിയിലെ പെൺവാണിഭ സംഘത്തിലെ പ്രധാനിയാണെന്ന വിവരങ്ങളാണ് പൊലീസ് ഉന്നതരിൽ നിന്നും പുറത്തു വരുന്നത്. ഇന്നലെ കൊച്ചി നഗരത്തിൽ നടിയും സുഹൃത്ത് നൗഫലും ചേർന്ന് നടത്തിയ അഭ്യാസ പ്രകടനം നഗരത്തെ മുൾമുനയിൽ നിർത്തിയിരുന്നു. 

കുസാറ്റ് ജംക്ഷ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇരുവരുടെയും അഭ്യാസം. നൗഫലായിരുന്നു ഡ്രൈവിങ് സീറ്റില്‍. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല.

ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് നടിയെയും കൂട്ടാളികളെയും സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുന്നത്. ലഹരിക്കേസില്‍ മുമ്പ് ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.

ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവര്‍ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. അശ്വതി ബാബു ഒരു പെണ്‍വാണിഭ സംഘത്തിന്‍റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പാലച്ചുവടിലെ ഫ്‌ളാറ്റിലെ നടിയുടെ അപ്പാര്‍ട്ട്‌മെന്‍റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകള്‍ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പലര്‍ക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്.

ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലര്‍ക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. 

പെണ്‍വാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. 2016ല്‍ ദുബായില്‍വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.


Share it:

Video

Post A Comment: