ഇടുക്കി: കെ.ജി.എഫിലെ റോക്കി ഭായിയെ അനുകരിച്ച് കൈയിലെ മോതിരം ഉപയോഗിച്ച് ഭാര്യയുടെ മുഖം ഇടിച്ചു പഞ്ചറാക്കിയ ജെ.സി.ബി ഡ്രൈവർ അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് അണക്കരയിലാണ് സംഭവം നടന്നത്. പുല്ലുവേലിൽ ജിഷ്‌ണുദാസ് (ഉണ്ണി-27) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ ഭാര്യ വണ്ടൻമേട് പൊലീസിനു നൽകിയ പരാതിയിലാണ് അറസ്റ്റ്.
ജെ.സി.ബി ഓണറും ഡ്രൈവഴുമായ ഉണ്ണി പതിവായി മദ്യപിച്ചെത്തി തന്നെ മർദിക്കാറുണ്ടെന്ന് ഭാര്യ പരാതിയിൽ പറയുന്നു. കെ.ജി.എഫ് സിനിമ കണ്ടതിനു ശേഷം താൻ റോക്കി ഭായി ആണെന്ന് പറഞ്ഞായിരുന്നു മർദനം. വിരലിലെ മോതിരം കൊണ്ട് മുഖത്തിനിടിക്കുന്നതായിരുന്നു പ്രധാന വിനോദം.
കഴിഞ്ഞ 19ന് സമാനമായി ആക്രമണം നടന്നതോടെ താൻ വീട്ടുകാരെ വിവരം അറിയിച്ചതായും അന്വേഷിക്കാനെത്തിയ തന്‍റെ പിതാവിന്‍റെ മുമ്പിൽ വച്ചും തന്നെ മർദിച്ചതായി ഭാര്യ പരാതിയിൽ പറയുന്നു. വധശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
കാർ മറിഞ്ഞ് അഛനും മകനും പരുക്ക്
ഇടുക്കി: നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക് പരുക്ക്. പീരുമേട് മത്തായി കൊക്കയിലേക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കാർ മറിഞ്ഞത്. എരുമേലി ചാത്തൻതറ തറപ്ലാമൂട്ടിൽ അബ്‌ദുൾ റഹ്മാൻ, മകൻ അഞ്ചര വയകുരാൻ അർത്താഫ് എന്നിവർക്കാണ് പരുക്കേറ്റത്.
അബ്‌ദുൾ റഹ്മാനെ പാലാ മെഡ്സിറ്റി ആശുപത്രിയിലും കുട്ടിയെ കോട്ടയം ഐ.സി.എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൾ റഹുമാന്‍റെ ഭാര്യ ഷഹാന പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ദേശീയ പാതയിലെ കൊടുo വളവിൽ ക്രാഷ് ബാരിയർ തകർത്താണ് കാർ കൊക്കയിലേക്ക് വീണത്. നിരവധി തവണ മലക്കം മറിഞ്ഞ കാർ താഴ്ച്ചയിലെ വീടിന്‍റെ സമീപത്തായിട്ടാണ് ചെന്നു വീണത്. കാർ പൂർണമായും തകർന്നു. കുമളിയിൽ നിന്ന് ചാത്തൻ തറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അബ്ദുൽ റഹ്മാനാണ് വാഹനം ഓടിച്ചിരുന്നത്. കനത്ത മൂടൽ മഞ്ഞും മഴയുമാണ് അപകട കാരണം. പീരുമേട് ഹൈവേ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
Post A Comment: