www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഭൂചലനം

earth-quake-idukki-
Share it:



ഇടുക്കി: ഇടുക്കി ജില്ലയിൽ നേരിയ ഭൂചലനം. ഇന്നു പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. റിക്റ്റർ സ്കെയിലിൽ 3.1 ഉം 2.95 ഉം രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. പുലർച്ചെ 1.48നു ശേഷമായിരുന്നു ഭൂചലനങ്ങൾ. ഇടുക്കിക്ക് പുറമേ എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ ചലനം ഉണ്ടായിട്ടുണ്ട്.

ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. കുളമാവിൽ 2.80, 2.75 എന്നിങ്ങനെയാണ് റിക്റ്റർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കാലടിയിൽ 2.95, 2.93 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ തോത്. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

വിമാനം റൺവേയിൽ നിന്നും തെന്നിമാറി 

ഗോഹത്തി: പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. അസമിലെ ജോറത്ത് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇൻഗിഗോ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. 

ഇൻഡിഗോയുടെ കൊൽക്കത്ത വിമാനമാണ് റൺവേക്ക് പുറത്തെത്തിയത്. യാത്രക്കാർക്ക് പരുക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ അറിയിച്ചു. .യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട‍്‍ല വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ, സ്പൈസ് ജെറ്റിലും സാങ്കേതിക തകരാർ സംഭവിച്ചിച്ചിരുന്നു. ടേക്ക് ഓഫിനിടെ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഒമ്പതാം തവണയാണ് സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ അഭിമുഖീകരിക്കുന്നത്. 

Share it:

Idukki

Mostreaded

Post A Comment: