www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയെ കെട്ടിയിട്ട് പീഡനം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ

Share it:



തൃശൂർ: അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്‌തത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കുത്തിയിറക്കിയെന്നും പരാതിയിൽ പറയുന്നു. 

ക്രൂരമായ പീഡനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനും ശ്രമം നടന്നു. കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.  

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

ഒരു വർഷമായി പീഡനം തുടരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവർ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവർ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്. യുവതി ഭർത്താവിന്‍റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ഭർത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്. തുടക്കത്തിൽ മർദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. 

എന്നാൽ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങൾ ഭർത്താവിന്‍റെ കൈയ്യിൽ കിട്ടിയതോടെ പീഡനത്തിന്‍റെ സ്വഭാവം മാറി. ഗാർഹിക പീഡനത്തിനും കേസ് ചുമത്തിയിട്ടുണ്ട്. ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയി. ഇന്ന് തന്നെ കുന്നംകുളം കോടതിയിൽ ഹാജരാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 4690 രൂപയായി. 

ഇന്നലെ പവൻ വില 320 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസം കൊണ്ട് 720 രൂപയുടെ വർധനവാണ്. ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിൽ എത്തിയ ശേഷമാണ് സ്വർണത്തിന്‍റെ തിരിച്ചുവരവ്. 

Share it:

Crime

Post A Comment: