www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1897) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഫോൺ വിളിച്ചിട്ട് എടുത്തില്ല; 50 കാരന്‍റെ മൃതദേഹം ഫ്രിഡ്‌ജിനുള്ളിൽ

Share it:



ന്യൂഡെൽഹി: 50 വയസുകാരന്‍റെ മൃതദേഹം വീടിനുള്ളിൽ ഫ്രിഡ്‌ജിൽ കണ്ടെത്തി. വടക്കു കിഴക്കൻ ദില്ലിയിലെ സീലംപൂരിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. 

ഫോൺ അറ്റൻഡ് ചെയ്യാതെ വന്നതോടെ ബന്ധുവാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ഫ്രിഡ്‌ജിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം റഫ്രിജറേറ്ററിൽ മരവിച്ച നിലയിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സക്കീർ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു. 

നിയമനടപടി സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 4690 രൂപയായി. 

ഇന്നലെ പവൻ വില 320 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസം കൊണ്ട് 720 രൂപയുടെ വർധനവാണ്. ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിൽ എത്തിയ ശേഷമാണ് സ്വർണത്തിന്‍റെ തിരിച്ചുവരവ്. 

Share it:

Crime

Post A Comment: