www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി കവർച്ച; മൊഴികളിൽ വൈരുദ്ധ്യം

Share it:



ഇടുക്കി: സ്‌കൂൾ വിട്ട് വന്ന വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി കവർച്ച നടത്തിയ കേസിൽ ദുരൂഹത തുടരുന്നു. അയ്യപ്പൻകോവിൽ കെ. ചപ്പാത്തിനു സമീപം വള്ളക്കടവിലാണ് കഴിഞ്ഞയാഴ്ച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തേയിലക്കാട്ടിൽ ബോധം കെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

പിന്നിൽ നിന്നും ആരോ തല്ലി വീഴ്ത്തിയതാണെന്നായിരുന്നു കുട്ടിയുടെ മൊഴി. കാതിലെ കമ്മലും കൊലുസും കാണാനില്ലെന്നും കുട്ടി മൊഴി നൽകിയിരുന്നു. അതേസമയം കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 

തലയിൽ അടിച്ചെന്നും വയറ്റിൽ ചവിട്ടിയെന്നും കുട്ടി പറഞ്ഞിരുന്നു. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ കൊലുസും കമ്മലും നഷ്‌ടമായെന്നായിരുന്നു വീട്ടുകാരുടെ മൊഴി. എന്നാൽ കുട്ടിയുടെ രണ്ട് ഗ്രാം തൂക്കമുള്ള കമ്മൽ മാത്രമാണ് നഷ്‌ടമായിട്ടുള്ളതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  

സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്നവരുടെ മൊഴി വിശദമായി പൊലീസ് പരിശോധിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ദുരൂഹത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്‌തെങ്കിലും ഇതിലും തുമ്പു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമീപത്ത് സിസി ടിവി ക്യാമറകൾ ഇല്ലാതിരുന്നതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ചയിലാണ് കെ. ചപ്പാത്ത് വള്ളക്കടവില്‍ 10 വയസുകാരിയെ തേലിയക്കാട്ടില്‍ ബോധം മറഞ്ഞ നിലയില്‍ മുത്തശി കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വരുന്ന പതിവ് സമയമായിട്ടും കാണാതെ വന്നതോടെ മുത്തശി അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനു 300 മീറ്റര്‍ അകലെ തേയിലക്കാട്ടില്‍ കുട്ടിയെ കാണുന്നത്.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

രാഹുൽഗാന്ധി അറസ്റ്റിൽ

ന്യൂഡെൽഹി: സോണിയാ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് പാർലമെന്‍റിൽ നിന്നും വിജയ് ചൗക്കിലേക്ക് എം.പിമാർ നടത്തിയ മാർച്ചിനിടെ രാഹുൽഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തു. നാഷ്‌ണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. 

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റ് എംപിമാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ആദ്യഘട്ടത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് രാഹുൽ നിലത്തിരുന്ന് പ്രതിഷേധം തുട‍ര്‍ന്നതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. 

പ്രതിഷേധിച്ച കെ.സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ, ബെന്നി ബഹനാൻ, വി.കെ ശ്രീകണ്ഠൻ, ആന്‍റോ ആന്‍റണി, എം.കെ രാഘവൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവരെയും കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചിൻ പൈലറ്റ്, അജയ് മാക്കൻ, പവൻകുമാർ ബൻസാൽ എന്നിവരും പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയ‍‍ര്‍ത്തുന്നത്. രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവ‍‍ര്‍ത്തകരും വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാരും പ്രതിഷേധിക്കുകയാണ്. 


Share it:

Idukki

Post A Comment: