www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുംബന- ലിപ് ലോക് ചലഞ്ചുകൾ പുതിയ ട്രെൻഡ്; കേരളത്തിലും സമാന പാർട്ടികളെന്ന് സൂചന

Share it:



മംഗളൂരു: പുതുതലമുറ വിദ്യാർഥികൾക്കിടയിൽ ലിപ് ലോക് ചലഞ്ച് അടക്കം വ്യാപകമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മംഗളുരൂവിലെ പ്രമുഖ കോളെജിലെ വിദ്യാർഥികൾ സ്വകാര്യ ഫ്ലാറ്റിൽ ലിപ് ലോക് ചലഞ്ച് നടത്തിയ വീഡിയോ പുറത്തു വന്നിരുന്നു. യൂണിഫോം ധരിച്ചെത്തിയ ആൺ- പെൺ വിദ്യാർഥികൾ ജോഡി ജോഡിയായി പരസ്പരം ലിപ് ലോക് ചെയ്യുന്നതും മറ്റുള്ളവർ പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു വീഡിയോയിലുള്ളത്.

ആറ് മാസം മുമ്പ് നടന്ന ലിപ് ലോക് ചലഞ്ച് വീഡിയോ കൂട്ടത്തിൽ ഒരാൾ തന്നെയാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്. ഇതോടെ ഇത് വൈറലാകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായിട്ടാണ് പൊലീസിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം പ്രമുഖ കോളെജുകളിലെ വിദ്യാർഥികൾക്കിടയിൽ ഇത്തരം ചലഞ്ചുകൾ ഇപ്പോൾ സാധാരണമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. വിദ്യാർഥികൾ ഫ്ലാറ്റുകളിലും ആളൊഴിഞ്ഞ വീടുകളിലും പാർട്ടികൾ നടത്തുന്നതും ഒത്തു ചേരുന്നതും ഇപ്പോൾ പതിവാണ്. 

വിദേശ രാജ്യങ്ങളിലെ നിശാ പാർട്ടികൾക്ക് സമാനമായി ഒത്തു ചേരലുകകളിൽ ലഹരി ഉപയോഗവും ഉണ്ടാവാറുണ്ട്. ഇത്തരം പാർട്ടികളിൽ ചുംബന ചലഞ്ച്, ലിപ് ലോക് ചലഞ്ച് തുടങ്ങിയവയും നടന്നു വരുന്നുണ്ടത്രേ. കേരളത്തിലും സമാനമായ പാർട്ടികൾ നടന്നുവരുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഗർഭിണിയായ യുവതിയെ തീ കൊളുത്തി 

ഹൈദ്രാബാദ്: ഗർഭിണിയായ യുവതിയെ അമ്മായിയമ്മ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാഗർ മണ്ഡലിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ 50 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. നാല് മാസം ഗർഭിണിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. 

മകൻ പ്രണയിച്ച് വിവാഹം കഴിച്ചുകൊണ്ടുവന്നതാണ് പകയ്ക്ക് കാരണം. മരുമകളെ പെട്രോളൊഴിച്ചാണ് തീക്കൊളുത്തിയത്. ​ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ​ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണ്.

Share it:

National

Post A Comment: