കൊച്ചി: തെന്നിന്ത്യൻ താര സുന്ദരി നിത്യ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ താരവുമായി താൻ പ്രണയത്തിലാണെന്ന വെളിപ്പെടുത്തലാണ് നിത്യ നടത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
കൗമാരകാലം മുതൽ അടുപ്പമുള്ള നടനുമായി ഇഷ്ടത്തിലാണെന്നും വിവാഹത്തിന് വീട്ടുകാരുടെ സമ്മതം ലഭിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ നടന്‍റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈകാതെ വിവാഹം നടത്താനാണ് വീട്ടുകാർ തമ്മിൽ ധാരണയായിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരമാണ് നിത്യ മേനോൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ നിത്യ സിനിമ ചെയ്‌തിട്ടുണ്ട്. വിജയ് സേതുപതി നായകനായെത്തുന്ന മലയാള ചിത്രം 19 (A) ആണ് താരത്തിന്‍റെ പുതിയ ചിത്രം.
അതേസമയം താരത്തിന്‍റെ വിവാഹ വാർത്ത പുറത്തു വന്നതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം നടിയുടെ വരൻ ആരാണെന്ന ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
അഞ്ച് ദിവസം കൂടി വ്യാപക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം ചക്രവാതചുഴിയായി ദുർബലമായിട്ടുണ്ട്. മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാനും തുടങ്ങി.
അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെയെല്ലാം സ്വാധീനഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.
വ്യാഴാഴ്ച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
Post A Comment: