www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏലപ്പാറയിൽ ബാങ്ക് ജീവനക്കാരിയുടെ മരണം; തക്ക സമയത്ത് ചികിത്സ നിഷേധിച്ചെന്ന്

Share it:



ഇടുക്കി: ഏലപ്പാറയിലെ ബാങ്ക് ജീവനക്കാരിയായ യുവതിയുടെ മരണം ചികിത്സാ പിഴവുമൂലാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്. അത്യാസന്ന നിലയിൽ എത്തിച്ച യുവതിയെ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സിക്കാൻ വൈകിയതാണ് മരണത്തിനു കാരണമായതെന്ന ആരോപണമാണ് ഉയരുന്നത്.  

മേരികുളം കണ്ണുവെട്ടിയിൽ സൂരജിന്‍റെ ഭാര്യ ചിന്നാർ സിദ്ധൻ ഭവൻ ലീഷ മോൾ (30) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഏലപ്പാറ മലനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് സി.ആർ. രാമർ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. 

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. രാവിലെ ഒൻപതോടെ കടുത്ത  തലവേദനയെ തുടർന്നാണ് ലീഷമോളെ ഏലപ്പാറയിലെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും പ്രാഥമീക ചികിത്സക്കു ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്‌ടർമാർ നിർദേശിക്കുകയായിരുന്നു. 

ഉച്ചയ്ക്ക് 1.45 ന് മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിയെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ രോഗിയെ പരിശോധിക്കാൻ പോലും ഡോക്ടർമാർ തയ്യാറായില്ല. ആദ്യം വന്ന രോഗികളെ പരിശോധിച്ച ശേഷം നോക്കാം എന്നായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത ഡോക്ടറുടെ മറുപടി. ബന്ധുക്കൾ പലതവണ അപേക്ഷിച്ചതോടെ 3.30ന് സ്കാനിങ് നടത്താൻ കുറിച്ചു നൽകി. സ്കാനിങ് വിഭാഗത്തിലും രോഗിയുടെ ഗുരുതരാവസ്ഥയ്ക്ക്  പരിഗണന കിട്ടിയില്ല. 4.30 ന് ലഭിച്ച സ്കാനിങ് റിപ്പോർട്ട് പരിശോധിക്കാനും ഡോക്ടർ തയ്യാറായില്ല. അത്യാവശ്യം

ഉള്ളവർ വേറെ ഏതെങ്കിലും ആശുപത്രിയിൽ പോകാനായിരുന്നു ഡോക്ടറുടെ മറുപടി. ഇവിടെ നിന്നും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തുന്നതിന് അര മണിക്കൂർ മുമ്പ് മരണം സംഭവിച്ചിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ യുവതി മരിക്കില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്റ്റർക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാമർ പരാതി നൽകിയിരിക്കുന്നത്. ഇവർക്ക് മൂന്ന് വയസുള്ള കുട്ടിയുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

വാണിഭവും ലഹരി ഉപയോഗവും; നടി അശ്വതി ചില്ലറക്കാരിയല്ല

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച് ലക്കുകെട്ട് വാഹനമോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ള നടി അശ്വതി ബാബുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ ലഹരിക്കേസിൽ അറസ്റ്റിലായിട്ടുള്ള നടി കൊച്ചിയിലെ പെൺവാണിഭ സംഘത്തിലെ പ്രധാനിയാണെന്ന വിവരങ്ങളാണ് പൊലീസ് ഉന്നതരിൽ നിന്നും പുറത്തു വരുന്നത്. ഇന്നലെ കൊച്ചി നഗരത്തിൽ നടിയും സുഹൃത്ത് നൗഫലും ചേർന്ന് നടത്തിയ അഭ്യാസ പ്രകടനം നഗരത്തെ മുൾമുനയിൽ നിർത്തിയിരുന്നു. 

കുസാറ്റ് ജംക്ഷ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇരുവരുടെയും അഭ്യാസം. നൗഫലായിരുന്നു ഡ്രൈവിങ് സീറ്റില്‍. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല.

ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് നടിയെയും കൂട്ടാളികളെയും സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുന്നത്. ലഹരിക്കേസില്‍ മുമ്പ് ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവര്‍ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. അശ്വതി ബാബു ഒരു പെണ്‍വാണിഭ സംഘത്തിന്‍റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പാലച്ചുവടിലെ ഫ്‌ളാറ്റിലെ നടിയുടെ അപ്പാര്‍ട്ട്‌മെന്‍റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകള്‍ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പലര്‍ക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്.

ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലര്‍ക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. 

പെണ്‍വാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. 2016ല്‍ ദുബായില്‍വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.

Share it:

Idukki

Post A Comment: