www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൗദിയിൽ മൂന്ന് കോവിഡ് മരണം കൂടി; 366 പേർക്ക് കൂടി രോഗം

Share it:



റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. 366 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത്. 767 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 808,419 ആയി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 792,842 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,243 ആയി ഉയര്‍ന്നു. 

രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗ ബാധിതരില്‍ 6,334 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 145 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,652 ആര്‍.ടി - പി.സി.ആര്‍ പരിശോധനകള്‍ നടത്തി. 

റിയാദ് - 100, ജിദ്ദ - 51, ദമ്മാം - 34, മക്ക - 19, മദീന - 13, ത്വാഇഫ് - 11, അല്‍ബാഹ - 10, അബ്ഹ - 10, ബുറൈദ - 8, ഹുഫൂഫ് - 7, ജീസാന്‍ - 6, ദഹ്‌റാന്‍ - 6, തബൂക്ക് - 4, ഹാഇല്‍ - 4, ഖമീസ് മുശൈത് - 4, നജ്‌റാന്‍ - 4, അല്‍ഖോബാര്‍ - 4, ബല്‍ജുറൈഷി - 4, അറാര്‍ - 3, യാംബു - 3, ഉനൈസ - 3, ജുബൈല്‍ - 3, അല്‍ ഖര്‍ജ് - 3, ബെയ്ഷ് - 2, അല്‍ റസ് - 2, ഖത്വീഫ് - 2, സബ്‌യ - 2, ബീഷ - 2, ഹഫര്‍ - 2, ഫീഫ - 2, ബല്ലസ്മര്‍ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കനത്ത മഴ; പാകിസ്‌താനിൽ 300 ലേറെ മരണം 

ഇസ്ലാമാബാദ്: കനത്ത മഴയിൽ പാകിസ്താനിൽ 300 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ വ്യാപകമായ നാശനഷ്‌ടം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. 310 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 295 പേർക്ക് പരുക്കേറ്റെന്നാണ് കണക്ക്. എന്‍ഡിഎംഎ കണക്കു പ്രകാരം മരിച്ചവരില്‍ 175 സ്ത്രീകളും കുട്ടികളും ഉണ്ട് . 

നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിക്കുകയും ജനവാസമേഖലകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്‌തു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാകിസ്ഥാനിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി ഒട്ടനവധി മേഖലകള്‍ തകര്‍ന്നു. 

എന്‍ഡിഎംഎ കണക്ക് പ്രകാരം 5500 വീടുകള്‍ , നിരവധി പാലങ്ങള്‍ , വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പൂർണമായും, ഭാഗികമായും നശിച്ചു. നിരവധിപേര്‍ വൈദ്യുതി ആഘാതമേറ്റാണ് മരിച്ചത്. നിരവധി റോഡുകള്‍ വാഹനങ്ങള്‍ എന്നിവ തകര്‍ന്നു. ജനങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്തതാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.

Share it:

Gulf

Post A Comment: