ഇടുക്കി: കഞ്ഞിവെള്ളത്തിൽ നിന്നും സ്വന്തമായി നിർമിച്ച കള്ള് കൂട്ടുകാരെ കാണിക്കാൻ സ്‌കൂളിൽ കൊണ്ടുവന്ന വിദ്യാർഥിക്ക് കിട്ടിയത് എട്ടിന്‍റെ പണി. ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവങ്ങൾ നടന്നത്. ഹൈസ്‌കൂൾ ക്ലാസിലെ വിദ്യാർഥിയാണ് സ്വയം നിർമിച്ച കള്ള് കുപ്പിയിലാക്കി ബാഗിൽ സ്‌കൂളിലെത്തിച്ചത്.
ക്ലാസ് നടക്കുന്നതിനിടെ കുട്ടി കുപ്പി എടുത്തു നോക്കിയപ്പോൾ ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ചു പോയി. ഇതോടെ കള്ള് മറ്റു വിദ്യാർഥികളുടെ വസ്ത്രങ്ങളിലേക്ക് വീണു. ക്ലാസിലാകെ ദുർഗന്ധവും പടർന്നു. ഇതോടെ സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകര്‍ വിദ്യാര്‍ഥിയില്‍നിന്നു വിവരങ്ങള്‍ ചോദിക്കുന്നതിനിടെ സ്‌കൂളില്‍നിന്നു വിദ്യാര്‍ഥി ഇറങ്ങിയോടി വീട്ടിലെത്തി.
ഇതോടെ സ്‌കൂളിലെ അധ്യാപകരും ആശങ്കയിലായി. വിദ്യാര്‍ഥിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു.
അപ്പോഴാണ് രക്ഷിതാക്കൾ മറ്റൊരു കാര്യം അധ്യാപകരോട് പറയുന്നത്. ഒരാഴ്ച്ച മുമ്പ് കുട്ടി വീടിന്‍റെ തട്ടിൻ പുറത്ത് കയറി സമാനമായി കള്ളുണ്ടാക്കിയത്രേ. ഒടുവില്‍ കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിന്‍പുറം അലങ്കോലമായെന്നും ഇതോടെ തങ്ങൾ വിദ്യാർഥിയെ താക്കീത് ചെയ്‌തതാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ
തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്കൻ ഒഡീഷയ്ക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടുമാറി സജീവമായിരിക്കുന്നു. ജൂലൈ 17മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യയിൽ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്.
ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post A Comment: