www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെ.എസ്.ആർ.ടി.സി ബസ് പാലത്തിൽ നിന്നും താഴെ

Share it:



ഇടുക്കി: കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെ.എസ്.ആർ.ടി.സി ബസ് പാലത്തിൽ നിന്നും തെന്നി മാറി. ഇടുക്കി ഇരട്ടയാർ നോർത്തിലായിരുന്നു സംഭവം. നോർത്തിലെ ചെറിയ പാലത്തിൽ നിന്നും തെന്നി മാറിയ ബസ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് പൊക്കി മാറ്റുകയായിരുന്നു. കട്ടപ്പനയിൽ നിന്നും എറണാകുളത്തേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്. 

വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. എതിർ ഭാഗത്ത് നിന്ന് ദിശ തെറ്റിച്ചെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് കൈവരി തകർത്ത് തെന്നിമാറിയത്. എന്നാൽ മുൻഭാഗം വശത്തേയ്ക്ക് ചെരിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു. എന്നാൽ പാലത്തിൽ ബസ് കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. പിന്നീട് ഉച്ചയോടെ  ക്രെയിൻ എത്തിച്ച് ബസ് ഉയർത്തി മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗിക ബന്ധം; ട്രാൻസ് യുവാവ് അറസ്റ്റിൽ

ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന കേസിൽ ട്രാൻസ്ജെൻഡർ യുവാവിന് ജയിൽശിക്ഷ. ബ്രിട്ടനിലാണ് സംഭവം നടന്നത്. തർജീത് സിങ് എന്ന 32 കാരനായ ട്രാൻസ് യുവാവിനാണ് ശിക്ഷ വിധിച്ചത്. ഇയാൾ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. 

ഇയാൾക്കെതിരെ രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നൽകിയത്. ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്‌ജി ഇയാളെ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. 

സ്ത്രീയായി ജനിച്ച തർജീത് സിങ്ങിന്‍റെ ആദ്യ പേര് ഹന്ന വാൾട്ടേഴ്‌സ് എന്നായിരുന്നു. പിന്നീട് ഇവർ പുരുഷനായി മാറുകയായിരുന്നു. വസ്ത്രം ധരിച്ചുമാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ, ഇരുട്ടിന്‍റെ മറവിൽ കൃത്രിമ ലിംഗം ഉപയോഗിച്ചാണ് സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നത്. 

ലൈംഗിക ബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. 

സ്ഥിരമായി പോയിരുന്ന കടയിൽ നിന്നാണ് മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. മൂന്നാമത്തെ ഇരയെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു. ബന്ധപ്പെടുന്നതിനിടെ സ്ത്രീകളെ മർദിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. 

മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു സ്ത്രീയുടെ മൂക്ക് തകർത്ത കേസും ഉണ്ടായിട്ടുണ്ട്. മറ്റുസ്ത്രീകളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്‌തിട്ടുണ്ട്. പുരുഷനാണെന്ന് വിശ്വസിച്ചാണ് യുവതികൾ ഇയാൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സ്വന്തം സ്വത്വം മറച്ചുവച്ച് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച ഇയാൾ തങ്ങളുടെ ഭാവി തന്നെ നശിപ്പിച്ചതായി ഇരകൾ കോടതിയിൽ വ്യക്തമാക്കി. 

Share it:

Idukki

Post A Comment: