www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂടെ പാർപ്പിച്ച ട്രാൻസ് വുമൺ രണ്ട് സ്ത്രീ തടവുകാരെ ഗർഭിണിയാക്കി

Share it:



ന്യൂജേഴ്‌സി: ലിംഗമാറ്റം നടത്താതിരുന്ന ട്രാൻസ് വുമൺ ജയിൽ ശിക്ഷ അനുഭവിക്കവെ രണ്ട് സ്ത്രീ തടവുകാരെ ഗർഭിണിയാക്കി. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം നടന്നത്. 27 കാരിയായ ട്രാൻസ് വുമണിനെ ഇതോടെ പുരുഷൻമാരുടെ സെല്ലിലേക്ക് മാറ്റി. ട്രാൻസ് വുമൺ ലിംഗമാറ്റം നടത്തിയിട്ടില്ലെന്ന് അറിയാതെ ഇവരെ സ്ത്രീ തടവുകാർക്കൊപ്പം പാർപ്പിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്.

18 മുതൽ 30 വരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാർപ്പിക്കുന്ന സെല്ലിലാണ് ട്രാൻസ് വുമണിനെയും പാർപ്പിച്ചത്. ഈ കാലയളവിൽ ഇവർ സഹതടവുകാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. കൂട്ടത്തിൽ രണ്ട് തടവുകാർ ഗർഭിണിയായതോടെയാണ് വിവരം പുറത്തു വരുന്നത്.  

ന്യൂജേഴ്‌സിയിൽ തന്നെയുള്ള ഗാര്‍ഡന്‍ സ്‌റ്റേറ്റ് യൂത്ത്  കറക്ഷന്‍ ഫെസിലിറ്റിയിലേക്കാണ് ട്രാന്‍സ് വുമണിനെ മാറ്റിയത്. പുരുഷ തടുവകാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഡെമി മൈനര്‍ എന്ന ട്രാന്‍സ് ജെന്‍ഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല. ട്രാന്‍സ് തടവുകാരെ അവരുടെ ജന്‍മസമയത്തുള്ള ലിംഗം കണക്കാക്കാതെ അവരുടെ ജെന്‍ഡര്‍ ഐഡന്‍റിറ്റി പ്രകാരം തടവില്‍ പാര്‍പ്പിക്കണമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ഓഫ് ന്യൂ ജഴ്‌സിയുമായി ജയില്‍ വകുപ്പ് ഉണ്ടാക്കിയ ധാരണ. 

ട്രാന്‍സ് വുമണായ തടവുകാരെ  പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചതിനെ തുടര്‍ന്ന് നിരവധി ലൈംഗിക പീഡന കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ ധാരണയിലെത്തിയത്. ഇത് പ്രകാരം, ട്രാന്‍സ് വുമണ്‍ തടവുകാരെ സ്ത്രീ തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നത്. അങ്ങനെയാണ്, സ്ത്രീ തടവുകാര്‍ മാത്രമുള്ള പ്രത്യേക സെല്ലിലേക്ക് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. 


സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്‌ന മഹന്‍ കറക്ഷന്‍ സെന്‍ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വെച്ചാണ് സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത്. ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായതിനിടെയാണ്, ഇരുവരും കഴിഞ്ഞ വര്‍ഷം ഗര്‍ഭിണികളായത്. ഇതിനെ തുടര്‍ന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

അഞ്ച് ദിവസം കൂടി വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം ചക്രവാതചുഴിയായി ദുർബലമായിട്ടുണ്ട്. മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാനും തുടങ്ങി. 

അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെയെല്ലാം സ്വാധീനഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.

വ്യാഴാഴ്ച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 


Share it:

world

Post A Comment: