www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ്

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് കണ്ടെത്തി. മലപ്പുറം ജില്ലക്കാരനായ 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നും ഈ മാസം ആറിന് എത്തിയതാണ് ഇയാൾ. 

13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. .

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

വിദ്യാർഥികൾക്കിടയിൽ ലിപ് ലോക് ചലഞ്ച് വ്യാപകമാകുന്നു

മംഗളൂരു: പുതുതലമുറ വിദ്യാർഥികൾക്കിടയിൽ ലിപ് ലോക് ചലഞ്ച് അടക്കം വ്യാപകമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മംഗളുരൂവിലെ പ്രമുഖ കോളെജിലെ വിദ്യാർഥികൾ സ്വകാര്യ ഫ്ലാറ്റിൽ ലിപ് ലോക് ചലഞ്ച് നടത്തിയ വീഡിയോ പുറത്തു വന്നിരുന്നു. യൂണിഫോം ധരിച്ചെത്തിയ ആൺ- പെൺ വിദ്യാർഥികൾ ജോഡി ജോഡിയായി പരസ്പരം ലിപ് ലോക് ചെയ്യുന്നതും മറ്റുള്ളവർ പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു വീഡിയോയിലുള്ളത്.

ആറ് മാസം മുമ്പ് നടന്ന ലിപ് ലോക് ചലഞ്ച് വീഡിയോ കൂട്ടത്തിൽ ഒരാൾ തന്നെയാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്. ഇതോടെ ഇത് വൈറലാകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായിട്ടാണ് പൊലീസിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം പ്രമുഖ കോളെജുകളിലെ വിദ്യാർഥികൾക്കിടയിൽ ഇത്തരം ചലഞ്ചുകൾ ഇപ്പോൾ സാധാരണമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. വിദ്യാർഥികൾ ഫ്ലാറ്റുകളിലും ആളൊഴിഞ്ഞ വീടുകളിലും പാർട്ടികൾ നടത്തുന്നതും ഒത്തു ചേരുന്നതും ഇപ്പോൾ പതിവാണ്. 

വിദേശ രാജ്യങ്ങളിലെ നിശാ പാർട്ടികൾക്ക് സമാനമായി ഒത്തു ചേരലുകകളിൽ ലഹരി ഉപയോഗവും ഉണ്ടാവാറുണ്ട്. ഇത്തരം പാർട്ടികളിൽ ചുംബന ചലഞ്ച്, ലിപ് ലോക് ചലഞ്ച് തുടങ്ങിയവയും നടന്നു വരുന്നുണ്ടത്രേ. കേരളത്തിലും സമാനമായ പാർട്ടികൾ നടന്നുവരുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. 


Share it:

Kerala

Post A Comment: