www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കണ്ടാൻ പുരുഷൻ; ലൈംഗിക ബന്ധത്തിനു കൃത്രിമ ലിംഗം; ട്രാൻസ് യുവാവ് ജയിലിൽ

Share it:



ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന കേസിൽ ട്രാൻസ്ജെൻഡർ യുവാവിന് ജയിൽശിക്ഷ. ബ്രിട്ടനിലാണ് സംഭവം നടന്നത്. തർജീത് സിങ് എന്ന 32 കാരനായ ട്രാൻസ് യുവാവിനാണ് ശിക്ഷ വിധിച്ചത്. ഇയാൾ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.  

ഇയാൾക്കെതിരെ രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നൽകിയത്. ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്‌ജി ഇയാളെ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. 

സ്ത്രീയായി ജനിച്ച തർജീത് സിങ്ങിന്‍റെ ആദ്യ പേര് ഹന്ന വാൾട്ടേഴ്‌സ് എന്നായിരുന്നു. പിന്നീട് ഇവർ പുരുഷനായി മാറുകയായിരുന്നു. വസ്ത്രം ധരിച്ചുമാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ, ഇരുട്ടിന്‍റെ മറവിൽ കൃത്രിമ ലിംഗം ഉപയോഗിച്ചാണ് സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നത്. 

ലൈംഗിക ബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. 

സ്ഥിരമായി പോയിരുന്ന കടയിൽ നിന്നാണ് മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. മൂന്നാമത്തെ ഇരയെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു. ബന്ധപ്പെടുന്നതിനിടെ സ്ത്രീകളെ മർദിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു സ്ത്രീയുടെ മൂക്ക് തകർത്ത കേസും ഉണ്ടായിട്ടുണ്ട്.

മറ്റുസ്ത്രീകളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്‌തിട്ടുണ്ട്. പുരുഷനാണെന്ന് വിശ്വസിച്ചാണ് യുവതികൾ ഇയാൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സ്വന്തം സ്വത്വം മറച്ചുവച്ച് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച ഇയാൾ തങ്ങളുടെ ഭാവി തന്നെ നശിപ്പിച്ചതായി ഇരകൾ കോടതിയിൽ വ്യക്തമാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

വിമാനം റൺവേയിൽ നിന്നും തെന്നിമാറി 

ഗോഹത്തി: പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. അസമിലെ ജോറത്ത് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇൻഗിഗോ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. 

ഇൻഡിഗോയുടെ കൊൽക്കത്ത വിമാനമാണ് റൺവേക്ക് പുറത്തെത്തിയത്. യാത്രക്കാർക്ക് പരുക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ അറിയിച്ചു. .യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട‍്‍ല വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ, സ്പൈസ് ജെറ്റിലും സാങ്കേതിക തകരാർ സംഭവിച്ചിച്ചിരുന്നു. ടേക്ക് ഓഫിനിടെ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഒമ്പതാം തവണയാണ് സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ അഭിമുഖീകരിക്കുന്നത്. 

Share it:

world

Post A Comment: