www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലയാളി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Share it:



റിയാദ്: വീട് പണി പൂർത്തിയാക്കാൻ നാലര വർഷമായി നാട്ടിൽ പോകാതിരുന്ന കോട്ടയം സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് ഷാജി ((55) ആണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലായിരുന്നു മരണം. ഇവിടെയൊരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. 

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാജി ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങിയ അദ്ദേഹം അവിടെ വെച്ചാണ് മരിച്ചത്. 17 വര്‍ഷമായി ഇതേ കമ്പനിയിലാണ് ഷാജി ജോലി ചെയ്യുന്നത്. അടുത്തിടെ ഒരു വീട് നിര്‍മിച്ചെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല.  

എന്നാല്‍ കുടുംബം അങ്ങോട്ട്  താമസം മാറിയിരുന്നു. വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായതു കൊണ്ടാണ് നാലര വര്‍ഷമായി നാട്ടില്‍ പോകാതിരുന്നത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: നജുമുന്നിസ. മക്കള്‍: ആദില്‍ മുബാറക്ക്, ആബിയ സൈനു, അലിഹ സൈനു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കനത്ത മഴ; പാകിസ്‌താനിൽ 300 ലേറെ മരണം 

ഇസ്ലാമാബാദ്: കനത്ത മഴയിൽ പാകിസ്താനിൽ 300 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ വ്യാപകമായ നാശനഷ്‌ടം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. 310 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 295 പേർക്ക് പരുക്കേറ്റെന്നാണ് കണക്ക്. എന്‍ഡിഎംഎ കണക്കു പ്രകാരം മരിച്ചവരില്‍ 175 സ്ത്രീകളും കുട്ടികളും ഉണ്ട് . 

നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിക്കുകയും ജനവാസമേഖലകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാകിസ്ഥാനിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി ഒട്ടനവധി മേഖലകള്‍ തകര്‍ന്നു. 

എന്‍ഡിഎംഎ കണക്ക് പ്രകാരം 5500 വീടുകള്‍ , നിരവധി പാലങ്ങള്‍ , വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പൂർണമായും, ഭാഗികമായും നശിച്ചു. നിരവധിപേര്‍ വൈദ്യുതി ആഘാതമേറ്റാണ് മരിച്ചത്. നിരവധി റോഡുകള്‍ വാഹനങ്ങള്‍ എന്നിവ തകര്‍ന്നു. ജനങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്തതാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.


Share it:

Gulf

Post A Comment: