www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ജീവനൊടുക്കി

Share it:



കോട്ടയം: വീട്ടുകാർക്കൊപ്പം രാത്രിയിൽ ഭക്ഷണം കഴിച്ചു കിടന്ന പ്ലസ് ടു വിദ്യാർഥിനി അർധരാത്രി പുഴയിൽ ചാടി മരിച്ചു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തിന്‍റെ മുകളിൽ നിന്നാണ് വിദ്യാർഥിനി മൂവാറ്റുപുഴയാറിലേക്ക് ചാടിയത്.  

കെട്ടിക്കാട്ടുമുക്ക് കുഴിയംതടത്തിൽ പൗലോസ് മാത്യുവിന്‍റെ മകൾ ജിൻസി (17) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.30നായിരുന്നു സംഭവം. തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. 

ബാഗ് പായ്ക്ക് ചെയ്‌തു വച്ച ശേഷം വീട്ടുകാർക്കൊപ്പം ആഹാരം കഴിച്ച് ഉറങ്ങാൻ പോയതാണ് കുട്ടി. പിന്നീട് ആരും കാണാതെ വീടിനു പുറത്തേക്ക് പോകുകയായിരുന്നു. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് ചാടുന്നത് ഓട്ടോറിക്ഷാ ഡ്രൈവർ കണ്ടിരുന്നു. 

ഇയാൾ കടുത്തുരുത്തി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ എത്തി നടത്തിയ തിരച്ചിലിൽ പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടത്. സംസ്‌കാരം ഇന്ന് തലയോലപ്പറമ്പ് സെന്‍റ് ജോർജ് പള്ളിയിൽ. മാതാവ് മോളി. ജിൻസ്, ജിനു എന്നിവർ സഹോദരങ്ങളാണ്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഗർഭിണിയായ യുവതിയെ തീ കൊളുത്തി 

ഹൈദ്രാബാദ്: ഗർഭിണിയായ യുവതിയെ അമ്മായിയമ്മ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാഗർ മണ്ഡലിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ 50 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. നാല് മാസം ഗർഭിണിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. 

മകൻ പ്രണയിച്ച് വിവാഹം കഴിച്ചുകൊണ്ടുവന്നതാണ് പകയ്ക്ക് കാരണം. മരുമകളെ പെട്രോളൊഴിച്ചാണ് തീക്കൊളുത്തിയത്. ​ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ​ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണ്.


Share it:

Kerala

Post A Comment: