www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1744) Idukki (1722) Mostreaded (1608) Crime (1354) National (1179) Entertainment (823) Viral (416) world (415) Video (350) Health (196) mollywood (160) Gallery (158) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (10) music (9) Troll (8) Fitness (7) home and decor (6) boxoffice (2) 110-year-jail- (1)

കാണാതായ പ്ലസ് ടു വിദ്യാർഥിനി കുറ്റിക്കാട്ടിൽ ചോര വാർന്ന നിലയിൽ

Share it:



തിരുവനന്തപുരം: കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിനു അരകിലോമീറ്റർ അകലെ കുറ്റിക്കാട്ടിൽ തലപൊട്ടി ചോര വാർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി. വട്ടപ്പാറ പെരുംകൂർ സ്വദേശിനിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 

ബുധനാഴ്ച്ച രാത്രി ഒൻപതോടെയാണ് വിദ്യാർഥിനിയെ കാണാതായത്. സ്‌കൂൾവിട്ട് മടങ്ങിയെത്തിയ വിദ്യാർഥിനി വീടിനു പുറത്തേക്ക് പോയിരുന്നു. തുടർന്ന് കാണാതായതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.  

വ്യാഴാഴ്ച്ച രാവിലെ 9.30ഓടെയാണ് കുട്ടിയെ കുറ്റിക്കാട്ടിൽ ബോധം മറഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതുവഴി വന്ന ആളുകളാണ് കുറ്റിക്കാട്ടിനുള്ളിൽ ഞരക്കം കേട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ബോധം മറഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെഉടൻ തന്നെ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. 

കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടി ആരോഗ്യനില വീണ്ടെടുത്താൽ മാത്രമേ സംഭവത്തെ കുറിച്ച് വ്യക്തതയുണ്ടാകു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവതി അറസ്റ്റിൽ

വിജയവാഡ: എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച വിവാഹിതയായ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. യുവതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. 

30 വയസുള്ള യുവതി വിവാഹിതയാണ്. 15 വയസുള്ള വിദ്യാർഥിയുടെ വീടിനു സമീപത്തു തന്നെയാണ് ഇവരും വിവാഹം കഴിച്ച് താമസിക്കുന്നത്. എന്നാൽ വിദ്യാർഥിയുമായി അടുപ്പം സ്ഥാപിച്ച യുവതി പലതലവണ വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഭർത്താവ് സ്ഥലത്തില്ലാത്ത സമയങ്ങളിൽ വിദ്യാർഥിയെ വീട്ടിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് വിദ്യാർഥിയെ നിരന്തരമായി ചൂഷണം ചെയ്യുന്നതിനായി ബാലനഗർ എന്ന സ്ഥലത്ത് വാടക വീട് എടുക്കുകയും കുട്ടിയുമായി ഇവിടേക്ക് മാറുകയുമായിരുന്നു. ഈ മാസം 19ന് രാത്രിയിലാണ് വിദ്യാർഥിയെ കാണാതാകുന്നത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ വിദ്യാർഥിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയെയും കാണാതായതായി വിവരം ലഭിക്കുന്നത്. യുവതിക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. 

സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാടക വീട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്. ചൊവ്വാഴ്ച്ചയാണ് യുവതിയും വിദ്യാർഥിയും വാടക വീട്ടിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 

ചോദ്യം ചെയ്യലിൽ ലൈംഗികമായി ചൂഷണം നടന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. ഇതോടെ യുവതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. യുവതിയെ റിമാൻഡ് ചെയ്‌തതായി പൊലീസ് അറിയിച്ചു. വിദ്യാർഥിക്ക് കൗൺസിലിങ് നൽകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 


Share it:

Kerala

Post A Comment: