www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡ്രൈവിങ് ടെസ്റ്റിനിടെ പെൺകുട്ടിയെ കടന്ന് പിടിച്ചു; വെഹിക്കിൾ ഇൻസ്പെക്റ്റർക്ക് സസ്പെൻഷൻ

Share it:



പത്തനാപുരം: ഡ്രൈവിങ് ടെസ്റ്റിനിടെ പെൺകുട്ടിയെ കടന്നു പിടിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർക്ക് സസ്പെൻഷൻ. പത്തനാപുരത്താണ് സംഭവം നടന്നത്. യാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. 

ഈ മാസം 19നാണ് സംഭവം. ഡ്രൈവിങ് ടെസ്റ്റിനായി എത്തിയതായിരുന്നു പരാതിക്കാരി. ടെസ്റ്റിനിടെ പെൺകുട്ടിയുടെ ശരീരത്തിൽ ഇയാൾ സ്പർശിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്‌തത്. ഇയാൾ സമാനമായി കൂടുതൽ പെൺകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

നഗ്ന ബീച്ചിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു 

പാരീസ്: ബീച്ചിൽ സ്ത്രീയ്ക്ക് നേരെ അശ്ലീലമായി പെരുമാറിയ ആളെ വെടിവച്ചു കൊന്നു. ഫ്രാൻസിലെ ന്യൂഡിസ്റ്റ്  ബീച്ചുകളിൽ ഒന്നായ ലാ മാമ ബീച്ചിലാണ് സംഭവം നടന്നത്. ശനിയാഴ്ച്ച രാവിലെയാണ് ഇവിടെ 46 കാരൻ കൊലപ്പെട്ടത്. പൂർണ നഗ്നരായി സഞ്ചാരികൾ എത്തുന്ന ഇവിടെ സ്ത്രീയ്ക്ക് നേരെ ഇയാൾ അശ്ലീലം കാണിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

ഇത് കണ്ട് ബീച്ചിലെത്തിയ 76കാരനായ മറ്റൊരാളാണ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. ഇയാൾ ബീച്ചിലെത്തിയ മറ്റുള്ളവരോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും സ്ത്രീകൾക്ക് നേരെ അശ്ലീലമായി പെരുമാറുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇതേച്ചൊല്ലി രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. എന്നാൽ 46 -കാരൻ ഒന്നും സമ്മതിക്കുകയോ തന്‍റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഇതിൽ പ്രകോപിതനായിട്ടാണ് 76 -കാരൻ ഇയാളെ വെടിവച്ചത്. മൂന്ന് തവണയെങ്കിലും ഇയാൾക്ക് നേരെ വെടിവച്ചെന്നും നെഞ്ചിൽ വെടിയേറ്റു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

വെടിയുതിർത്തയാൾ ലൈസൻസുള്ള വേട്ടക്കാരനാണ്. എന്നാൽ, ഇയാൾ എന്തിനാണ് ബീച്ചിലേക്ക് തോക്കെടുത്തത് എന്നത് വ്യക്തമല്ല. പൊലീസ് ഉടനെ സ്ഥലത്തെത്തി. ഇയാൾ പ്രതിരോധമൊന്നും കൂടാതെ തന്നെ കീഴടങ്ങി. വെടിവച്ചു എന്നത് ഇയാൾ നിഷേധിച്ചുമില്ല. സ്ഥലത്തെത്തിയ എമർജൻസി സർവീസിൽ നിന്നുള്ളവർ വെടിയേറ്റയാൾ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 

ബീച്ച് ഉടനെ തന്നെ അടച്ചിടുകയും ഫോറൻസിക് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥർ സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണ്. വെടിവച്ചയാളെ മെഡിക്കൽ സംഘമെത്തി പരിശോധിച്ചിട്ടുണ്ട്. 

ഓർക്കാപ്പുറത്ത് ബീച്ചിൽ നടന്ന കൊലപാതകത്തിൽ ബീച്ചിൽ എത്തിയിരുന്നവരെല്ലാം ഞെട്ടിത്തരിച്ചു പോയി. കൊല്ലപ്പെട്ടയാൾ ലിയോണിൽ നിന്നുള്ള ആളാണ് എന്ന് കരുതുന്നു. ശനിയാഴ്ച രാവിലെയാണ് ഇയാൾ ബീച്ചിലെത്തിയത്. ഇയാൾ സ്ഥിരമായി ബീച്ചിൽ വരുന്ന ആളാണോ എന്ന് വ്യക്തമല്ല. 


Share it:

Crime

Post A Comment: