www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വർഷം കഠിന തടവും പിഴയും

Share it:



പാലക്കാട്: വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചര വയസുകാരിയെ എടുത്തുകൊണ്ട് പോയി പറമ്പിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. വിവിധ വകുപ്പുകളിലായിട്ടാണ് 46 വർഷം ശിക്ഷ വിധിച്ചത്. പാലക്കാട് കോങ്ങാട്ടിൽ നടന്ന സംഭവത്തിലാണ് കോങ്ങാട് സ്വദേശി അയ്യൂബിനെതിരെ പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 

2019 ലാണ് കേസിന് ആസ്പദമായ സംഭവം. രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ  എടുത്തുകൊണ്ടു പോയി പറമ്പിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചെന്നായിരുന്നു കേസിനാസ്പദമായ പരാതി. പിഴ തുക നൽകിയില്ലെങ്കിൽ 2.5 വർഷം ശിക്ഷ അധികം അനുഭവിക്കേണ്ടിവരും.  കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്‌തു.   

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

അഞ്ച് ദിവസം കൂടി വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം ചക്രവാതചുഴിയായി ദുർബലമായിട്ടുണ്ട്. മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാനും തുടങ്ങി. 

അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെയെല്ലാം സ്വാധീനഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.

വ്യാഴാഴ്ച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 


Share it:

Crime

Post A Comment: