www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരൻ പടുതാക്കുളത്തിൽ മരിച്ച നിലയിൽ

Share it:



ഇടുക്കി: കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉപ്പുതറ ഒൻപതേക്കറിലാണ് സംഭവം നടന്നത്. അസം സ്വദേശികളായ ദുലാൽ ദാസ്- കുഞ്ചൽ ദമ്പതികളുടെ മകൻ ഓംകൂർ ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ചങ്ങനാശേരി സ്വദേശിയുടെ പുരയിടത്തിലെ ജോലിക്കാരായിരുന്നു ദമ്പതികൾ.  

ബുധനാഴ്ച്ച വീടിനു സമീപം മാതാപിതാക്കൾ ജോലി ചെയ്യുന്നതിനു സമീപമാണ് കുട്ടി കളിച്ചുകൊണ്ടു നിന്നത്. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. അയൽ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

തുടർന്ന് പടുതാക്കുളത്തിൽ മൃതദേഹം കാണുകയായിരുന്നു. ഉടൻ തന്നെ ഉപ്പുതറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ഉപ്പുതറ പൊലീസ് മേൽനടപടി സ്വീകരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

അഞ്ച് ദിവസം കൂടി വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം ചക്രവാതചുഴിയായി ദുർബലമായിട്ടുണ്ട്. മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാനും തുടങ്ങി. 

അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെയെല്ലാം സ്വാധീനഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.

വ്യാഴാഴ്ച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 

Share it:

Idukki

Mostreaded

Post A Comment: