www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

30 ലിറ്റർ വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ

Share it:



ഇടുക്കി: അനധികൃത വിൽപ്പനയ്ക്കായി വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി. വണ്ടിപ്പെരിയാർ നെല്ലിമല ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. 

വണ്ടൻമേട് മാലി സ്വദേശികളായ പ്രഭു (35), ശിവനേശൻ (32)  എന്നിവരാണ് പിടിയിലായത്. ഇവർ കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. 

വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാജേഷിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫിസർമാരായ രാജ്കുമാർ, രവി, സേവ്യർ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രമോദ് കുമാർ, ഷിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ചികിത്സക്കെത്തിയ യുവതിയോട് ഡോക്‌റ്റരുടെ ലൈംഗികാതിക്രമം

മലപ്പുറം: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയോട് ഡോക്‌ടർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. മലപ്പുറത്തെ ഓർത്തോ ഡോക്‌ടർക്കെതിരെയാണ് ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. 21 വയസുകാരിയാണ് പരാതിക്കാരി. രക്ഷിതാക്കൾക്കൊപ്പമാണ് യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയത്. 

വയറുവേദനയും പുറം വേദനയും അലട്ടിയിരുന്നതിനാൽ വനിതാ ഗൈനക്കോളജിസ്റ്റിനെ കാണുന്നതിനായിട്ടാണ് ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റാണ് ഓർത്തോ ഡോക്‌ടറുടെ അടുത്തേക്ക് വിട്ടത്. രോഗവിവരം പറഞ്ഞതോടെ ഡോക്‌ടർ രക്ഷിതാക്കളെ പുറത്തു നിർത്തിയ ശേഷം വാതിൽ അടച്ചതായി യുവതി പറയുന്നു. 

തുടർന്ന് പരിശോധനയ്ക്കെന്ന പേരിൽ ചുരിദാർ അഴിക്കുകയും പിന്നീട് അടിവസ്ത്രം വരെ അഴിച്ചതായും സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. പത്ത് മിനിറ്റ് നേരത്തോളം ഡോക്‌ടർ സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചെന്നും എതിർത്തിട്ടും ഇത് തുടർന്നെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് ഡോക്‌ടറെ പുറത്താക്കിയതായി ആശുപത്രി അധികൃതർ പ്രതികരിച്ചു. 

എന്നാൽ വിവരം പൊലീസിൽ അറിയിച്ചില്ലെന്ന ആക്ഷേപവും ആശുപത്രി അധികൃതർക്കെതിരെ ഉയരുന്നുണ്ട്. ആശുപത്രിയിൽ പത്ത് വർഷത്തോളമായി സേവനം ചെയ്യുന്ന ഡോക്‌ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം രേഖാമൂലം പരാതി ലഭിച്ചാൽ സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിനെ സമീപിക്കാനാണ് പരാതിക്കാരിയുടെ നീക്കം. 

Share it:

Idukki

Post A Comment: