www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മരം നട്ടാൽ കരിയും; ആർത്തവമുള്ള പെൺകുട്ടികളെ മാറ്റി നിർത്തി അധ്യാപകൻ

menstruating
Share it:



മുംബൈ: ആർത്തവമുള്ള പെൺകുട്ടികൾ മരം നടരുതെന്ന് അധ്യാപകന്‍റെ വിലക്ക്. മഹാരാഷ്ട്രയിലെ നാസിക്കിലെ സർക്കാർ സ്‌കൂൾ അധ്യാപകനെതിരെയാണ് വിദ്യാർഥിനിയുടെ ആരോപണം ഉയർന്നിരിക്കുന്നത്. സ്കൂളിൽ നടന്ന വൃക്ഷത്തൈ നടീൽ പരിപാടിയിൽ നിന്നാണ് അധ്യാപകൻ ആർത്തവമുള്ള വിദ്യാർഥിനികളെ വിലക്കിയത്.  

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നല്‍കിയ പരാതിയിൻമേൽ അന്വേണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആർത്തവമുള്ള പെൺകുട്ടികൾ വൃക്ഷത്തൈ നട്ടാൽ അത് വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നുമാണ് അധ്യാപകൻ തന്നോടും മറ്റ് വിദ്യാർഥിനികളോടും പറഞ്ഞതെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

പരാതി നൽകിയ പെൺകുട്ടിയുടെയും മറ്റ് വിദ്യാർഥിനികളുടെയും മൊഴി രേഖപ്പെടുത്തും. കൂടാതെ സ്കൂളിലെ അധ്യാപകർ, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ആദിവാസി ക്ഷേമ വകുപ്പ് കമ്മീഷണർ സന്ദീപ് ​ഗോലത് പറഞ്ഞു.  ജില്ലാ അഡീഷണൽ കളക്ടർ സ്കൂളിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. 500 പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ ദേവ്​ഗോണിലാണ്.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX


കുട്ടിക്കടത്ത്; പാസ്റ്റർ അറസ്റ്റിൽ


കോഴിക്കോട്: രേഖകളില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച പാസ്റ്റർ അറസ്റ്റിൽ. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൽ ട്രസ്റ്റ് ഡയറക്റ്റർ പാസ്റ്റർ ജേക്കബ് വർഗീസാണ് അറസ്റ്റിലായിരിക്കുന്നത്. 12 കുട്ടികളെയാണ് ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിച്ചത്. 

ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റർ അറസ്റ്റിലാകുന്നത്. 

രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ, റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേർ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  കരുണ ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും  ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വ്യക്തമാക്കി. 


Share it:

National

Post A Comment: