www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1433) National (1222) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ഏഴ് വയസുകാരനെ കൊന്നത് തലയണകൊണ്ട് ശ്വാസം മുട്ടിച്ച്; അമ്മ അറസ്റ്റിൽ

Share it:



കോഴിക്കോട്: അത്തോളിയിൽ ഏഴ് വയസുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണ കൊണ്ട് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. രണ്ടാം ക്ലാസ് വിദ്യാർഥി ഹംദാനാണ് കൊല്ലപ്പെട്ടത്. കേസിൽ കുട്ടിയുടെ അമ്മ ജുമൈലയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടേത് സ്വാഭാവിക മരണമാണെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്.

എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ഡോക്‌ടർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്കുള്ള വഴി തുറന്നത്. കൊലക്കുറ്റം ചുമത്തിയാണ് ജുമൈലയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. 

ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് തോന്നിയ സംശയമാണ് കേസിൽ നി‍ർണായകമായത്. കുട്ടിയുടെ അമ്മ നേരത്തെ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രഞ്ചിന് കൈമാറിയിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

15-ാമത് രാഷ്ട്രപതിയായി ദ്രൂപദി മുർമു സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡെൽഹി: രാജ്യത്തിന്‍റെ 15-ാമത് രാഷ്ട്രപതിയായി ദ്രൂപദി മുർമു സത്യപ്രതിജ്ഞ ചെയ്‌തു. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. 

രാവിലെ 9.22ന് രാഷ്ട്രപതി ഭവനിലെത്തിയ മുർമു, സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് റാം നാഥ് കോവിന്ദിനൊപ്പം രാഷ്ട്രപതിയുടെ വാഹനത്തിൽ രാജ്കോട്ടിലെത്തി പുഷ്‌പാർച്ചന നടത്തി. പാർലമെന്‍റിൽ എത്തിയ ദ്രൂപതി മുർമുവിനെ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവും ലോക്സഭാ സ്‌പീക്കർ ഓം ബിർലയും ചേർന്ന് സ്വീകരിച്ചു. 

10.11ന് പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിച്ചു കേൾപ്പിച്ചു. തുടർന്ന് 10.14ന് സത്യപ്രതിജ്ഞ ചെയ്‌തു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോസ്‌സഭാ സ്‌പീക്കർ ഓം ബിർല, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ,വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, മൂന്നു സേനകളുടെയും മേധാവിമാർ, പാർലമെന്‍റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 


Share it:

Crime

Post A Comment: