www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

വാട്ടർ സ്ലൈഡിൽ നിരങ്ങി നീങ്ങി നായ; വൈറൽ വീഡിയോ

Share it:



തീം പാർക്കുകളിലെ സ്ലൈഡുകൾ ഇഷ്‌ടമില്ലാത്തവർ ഉണ്ടാവില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിനുള്ള സ്ലൈഡുകൾ ഇന്ന് എല്ലാ തീം പാർക്കുകളിലുമുണ്ട്. ഉയരത്തിൽ നിന്നും തെന്നി വെള്ളത്തിലേക്ക് വീഴുന്ന സ്ലൈഡുകളാണ് ഏവർക്കും പ്രിയം.

ഇത്തരത്തിൽ ഒരു സ്ലൈഡിൽ സ്വയം തെന്നി നീങ്ങിയ നായയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്. goldenislovers എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കൗതുകമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

നായ തനിയെ സ്ലൈഡിലേക്ക് കയറുന്നതും നിരങ്ങി നീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. സ്ലൈഡിൽ നിന്നും വെള്ളത്തിലേക്ക് തെറിച്ചു വീണ നായ നീന്തി കരയിലേക്ക് വരുന്നതും കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം അഞ്ച് കോടിയിലേറെ പേരാണ് കണ്ടിരിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

വാണിഭവും ലഹരി ഉപയോഗവും; നടി അശ്വതി ചില്ലറക്കാരിയല്ല

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച് ലക്കുകെട്ട് വാഹനമോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ള നടി അശ്വതി ബാബുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ ലഹരിക്കേസിൽ അറസ്റ്റിലായിട്ടുള്ള നടി കൊച്ചിയിലെ പെൺവാണിഭ സംഘത്തിലെ പ്രധാനിയാണെന്ന വിവരങ്ങളാണ് പൊലീസ് ഉന്നതരിൽ നിന്നും പുറത്തു വരുന്നത്. ഇന്നലെ കൊച്ചി നഗരത്തിൽ നടിയും സുഹൃത്ത് നൗഫലും ചേർന്ന് നടത്തിയ അഭ്യാസ പ്രകടനം നഗരത്തെ മുൾമുനയിൽ നിർത്തിയിരുന്നു. 

കുസാറ്റ് ജംക്ഷ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇരുവരുടെയും അഭ്യാസം. നൗഫലായിരുന്നു ഡ്രൈവിങ് സീറ്റില്‍. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല.

ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് നടിയെയും കൂട്ടാളികളെയും സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുന്നത്. ലഹരിക്കേസില്‍ മുമ്പ് ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.

ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവര്‍ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. അശ്വതി ബാബു ഒരു പെണ്‍വാണിഭ സംഘത്തിന്‍റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പാലച്ചുവടിലെ ഫ്‌ളാറ്റിലെ നടിയുടെ അപ്പാര്‍ട്ട്‌മെന്‍റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകള്‍ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പലര്‍ക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്.

ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലര്‍ക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. 

പെണ്‍വാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. 2016ല്‍ ദുബായില്‍വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.


Share it:

Video

Viral

Post A Comment: