www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് സഹോദരങ്ങളെ വെടിവച്ചു കൊന്ന 15 കാരൻ ജീവനൊടുക്കി

Share it:



അലാസ്‌ക: മൂന്നു സഹോദരങ്ങളെ വെടിവച്ചുകൊലപ്പെടുത്തിയ 15 കാരൻ സ്വയം വെടിവച്ച് ജീവനൊടുക്കി. അലാസ്‌കയിലാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടിയുടെ വീട്ടിൽ തന്നെയാണ് കൊലപാതകം നടന്നത്. അഞ്ച്, എട്ട്, 17 വയസുള്ള മൂന്ന് സഹോദരങ്ങളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏഴ് വയസിനു താഴെയുള്ള മറ്റ് മൂന്ന് സഹോദരങ്ങൾക്ക് പരുക്കില്ല.  

ചൊവ്വാഴ്ച വൈകിട്ട് 4.15നാണ് വെടിവയ്പ്പുണ്ടായത്. നിറയൊഴിക്കുന്ന ശബ്ദം കേട്ട് ഒരു അയൽവാസിയാണ് അധികൃതരെ വിവരമറിയിച്ചത്. ആ സമയത്ത് കുട്ടിയുടെ മാതാപിതാക്കളും മറ്റൊരു സഹോദരനും വീട്ടിൽ ഇല്ലായിരുന്നു.

കുടുംബത്തിന്‍റെ കൈവശമുള്ള തോക്ക് ഉപയോ​ഗിച്ചാണ് 15 കാരൻ ആദ്യം സഹോദരങ്ങളെയും പിന്നെ തന്നെത്തന്നെയും ഇല്ലാതാക്കിയത് എന്നാണ് കരുതുന്നത്. കുട്ടികളുടെ മൃതദേഹം പരിശോധനയ്ക്കയച്ചിട്ടുണ്ട്. വെടിവയ്പ്പിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

വിമാനം റൺവേയിൽ നിന്നും തെന്നിമാറി 

ഗോഹത്തി: പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. അസമിലെ ജോറത്ത് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇൻഗിഗോ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടത്. 

ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. ഇൻഡിഗോയുടെ കൊൽക്കത്ത വിമാനമാണ് റൺവേക്ക് പുറത്തെത്തിയത്. യാത്രക്കാർക്ക് പരുക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ അറിയിച്ചു. .യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട‍്‍ല വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ, സ്പൈസ് ജെറ്റിലും സാങ്കേതിക തകരാർ സംഭവിച്ചിച്ചിരുന്നു. ടേക്ക് ഓഫിനിടെ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഒമ്പതാം തവണയാണ് സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ അഭിമുഖീകരിക്കുന്നത്. 

Share it:

world

Post A Comment: