www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കനത്ത മഴ; കുമളി ടൗണിൽ വെള്ളം പൊങ്ങി

Share it:



ഇടുക്കി: കനത്ത മഴയിൽ കുമളി ടൗണിൽ വെള്ളം പൊങ്ങി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. കുമളി പ്രദേശത്തെ മൂന്നിടത്ത് ചെറിയ തോതിലുള്ള ഉരുൾപൊട്ടലുണ്ടായി. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്.

ഒരുൾപൊട്ടിയെത്തിയ വെള്ളപ്പാച്ചിലിൽ ഏക്കറുകണക്കിനു കൃഷി നശിച്ചതായും റിപ്പോർട്ടുണ്ട്. ആർക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് കുമളി- വണ്ടിപ്പെരിയാർ പ്രദേശത്ത് അതിശക്തമായ മഴ പെയ്‌തത്. വണ്ടിപ്പെരിയാറ്റിൽ ദേശീയപാതയിൽ വെള്ളം കയറി. ചോറ്റുപാറ തോട്ടിൽ എട്ട് അടിയോളം വെള്ളം ഉയർന്നതായും റിപ്പോർട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവതി അറസ്റ്റിൽ

വിജയവാഡ: എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച വിവാഹിതയായ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. യുവതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. 

30 വയസുള്ള യുവതി വിവാഹിതയാണ്. 15 വയസുള്ള വിദ്യാർഥിയുടെ വീടിനു സമീപത്തു തന്നെയാണ് ഇവരും വിവാഹം കഴിച്ച് താമസിക്കുന്നത്. എന്നാൽ വിദ്യാർഥിയുമായി അടുപ്പം സ്ഥാപിച്ച യുവതി പലതലവണ വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഭർത്താവ് സ്ഥലത്തില്ലാത്ത സമയങ്ങളിൽ വിദ്യാർഥിയെ വീട്ടിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് വിദ്യാർഥിയെ നിരന്തരമായി ചൂഷണം ചെയ്യുന്നതിനായി ബാലനഗർ എന്ന സ്ഥലത്ത് വാടക വീട് എടുക്കുകയും കുട്ടിയുമായി ഇവിടേക്ക് മാറുകയുമായിരുന്നു. ഈ മാസം 19ന് രാത്രിയിലാണ് വിദ്യാർഥിയെ കാണാതാകുന്നത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ വിദ്യാർഥിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയെയും കാണാതായതായി വിവരം ലഭിക്കുന്നത്. യുവതിക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. 

സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാടക വീട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്. ചൊവ്വാഴ്ച്ചയാണ് യുവതിയും വിദ്യാർഥിയും വാടക വീട്ടിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 

ചോദ്യം ചെയ്യലിൽ ലൈംഗികമായി ചൂഷണം നടന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. ഇതോടെ യുവതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. യുവതിയെ റിമാൻഡ് ചെയ്‌തതായി പൊലീസ് അറിയിച്ചു. വിദ്യാർഥിക്ക് കൗൺസിലിങ് നൽകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 


Share it:

Video

Post A Comment: