www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയി ലൈംഗിക ചൂഷണം; 30 കാരി അറസ്റ്റിൽ

Share it:



വിജയവാഡ: എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച വിവാഹിതയായ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. യുവതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. 

30 വയസുള്ള യുവതി വിവാഹിതയാണ്. 15 വയസുള്ള വിദ്യാർഥിയുടെ വീടിനു സമീപത്തു തന്നെയാണ് ഇവരും വിവാഹം കഴിച്ച് താമസിക്കുന്നത്. എന്നാൽ വിദ്യാർഥിയുമായി അടുപ്പം സ്ഥാപിച്ച യുവതി പലതലവണ വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  

ഭർത്താവ് സ്ഥലത്തില്ലാത്ത സമയങ്ങളിൽ വിദ്യാർഥിയെ വീട്ടിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് വിദ്യാർഥിയെ നിരന്തരമായി ചൂഷണം ചെയ്യുന്നതിനായി ബാലനഗർ എന്ന സ്ഥലത്ത് വാടക വീട് എടുക്കുകയും കുട്ടിയുമായി ഇവിടേക്ക് മാറുകയുമായിരുന്നു. ഈ മാസം 19ന് രാത്രിയിലാണ് വിദ്യാർഥിയെ കാണാതാകുന്നത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ വിദ്യാർഥിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയെയും കാണാതായതായി വിവരം ലഭിക്കുന്നത്. യുവതിക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. 

സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാടക വീട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്. ചൊവ്വാഴ്ച്ചയാണ് യുവതിയും വിദ്യാർഥിയും വാടക വീട്ടിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ചോദ്യം ചെയ്യലിൽ ലൈംഗികമായി ചൂഷണം നടന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. ഇതോടെ യുവതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. യുവതിയെ റിമാൻഡ് ചെയ്‌തതായി പൊലീസ് അറിയിച്ചു. വിദ്യാർഥിക്ക് കൗൺസിലിങ് നൽകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കുട്ടിക്കടത്ത്; പാസ്റ്റർ അറസ്റ്റിൽ

കോഴിക്കോട്: രേഖകളില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച പാസ്റ്റർ അറസ്റ്റിൽ. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൽ ട്രസ്റ്റ് ഡയറക്റ്റർ പാസ്റ്റർ ജേക്കബ് വർഗീസാണ് അറസ്റ്റിലായിരിക്കുന്നത്. 12 കുട്ടികളെയാണ് ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിച്ചത്. 

ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റർ അറസ്റ്റിലാകുന്നത്. 

രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ, റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേർ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  കരുണ ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും  ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വ്യക്തമാക്കി. 


Share it:

Crime

Post A Comment: