www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 43 കാരൻ മരിച്ചു

Share it:



പത്തനംതിട്ട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ചു. പാല സ്വദേശി റെജി എബ്രഹാമാണ് (43) മരിച്ചത്. തിരുവല്ല കുന്നന്താനം മുണ്ടിയപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ റെജി കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഏഴ് വയസുകാരനെ കൊന്നത് അമ്മ തന്നെ 

കോഴിക്കോട്: അത്തോളിയിൽ ഏഴ് വയസുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണ കൊണ്ട് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. രണ്ടാം ക്ലാസ് വിദ്യാർഥി ഹംദാനാണ് കൊല്ലപ്പെട്ടത്. കേസിൽ കുട്ടിയുടെ അമ്മ ജുമൈലയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടേത് സ്വാഭാവിക മരണമാണെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്.

എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ഡോക്‌ടർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്കുള്ള വഴി തുറന്നത്. കൊലക്കുറ്റം ചുമത്തിയാണ് ജുമൈലയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. 

ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് തോന്നിയ സംശയമാണ് കേസിൽ നി‍ർണായകമായത്. കുട്ടിയുടെ അമ്മ നേരത്തെ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രഞ്ചിന് കൈമാറിയിട്ടുണ്ട്.


Share it:

Kerala

Post A Comment: