www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ചുവന്ന മഴ; അമ്പരന്ന് നാട്ടുകാർ

Share it:

red-rain


ഇടുക്കി: അപ്രതീക്ഷിതമായി ചുവന്ന മഴ പെയ്‌തതിന്‍റെ അമ്പരത്തിൽ കട്ടപ്പന സ്വരാജ് നിവാസികൾ. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് സയൺ പബ്ലിക് സ്‌കൂളിനു പരിസരത്ത് ചുവന്ന മഴ പെയ്‌തത്. സ്‌കൂളിനു സമീപത്തെ ഹോസ്റ്റലിലെ കുട്ടികളാണ് ആദ്യം മഴയ്ക്ക് നിറ വ്യത്യാസം ഉള്ളതായി കണ്ടത്. തുടർന്ന് ട്യൂഷൻ എടുക്കാനെത്തിയ അധ്യാപിക മീന സെബാസ്റ്റ്യനോട് കുട്ടികൾ വിവരം അറിയിച്ചു.  

സംശയം തീർക്കാൻ ബക്കറ്റിൽ മഴ വെള്ളം പിടിച്ചതോടെയാണ് നിറവ്യത്യാസം വ്യക്തമായത്. 15 മിനിറ്റ് നേരത്തോളം മഴ തുടർന്നു നിന്നതായി ഇവർ പറഞ്ഞു. ഇവിടെ നിന്നും അര കിലോമീറ്റർ ചുറ്റളവിൽ ചുവന്ന മഴ പെയ്‌തതായി പ്രദേശവാസികൾ പറഞ്ഞു. 

ബക്കറ്റിൽ ശേഖരിച്ച വെള്ളം കടും ചുവപ്പ് നിറമായിരുന്നെങ്കിലും പിന്നീട് അൽപം നിറമങ്ങിയിട്ടുണ്ട്. 15 മിനിറ്റോളം പെയ്‌തതിനു ശേഷം തോർന്ന മഴ പിന്നീട് വീണ്ടും പെയ്തെങ്കിലും നിറ വ്യത്യാസം ഉണ്ടായിരുന്നില്ല. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞതോ, മേഘങ്ങളിലെ പൊടിപടലങ്ങളോ കാരണമാകാം മഴവെള്ളത്തിനു നിറ വ്യത്യാസം ഉണ്ടായതെന്ന് വിദ്ഗർ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

200 മെഗാപിക്‌സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ഉടൻ 

സ്‌മാർട്ട് ഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോട്ടറോള. 200 മെഗാപിക്‌സൽ ക്യാമറയുള്ള ഫോൺ അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ചൈനയിലാണ് ഫോൺ അവതരിപ്പിക്കുന്നത്. ലോകത്ത് ആദ്യമായിട്ടാണ് 200 മെഗാപിക്സൽ ക്യാമറയുള്ള സ്‌മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 

മോട്ടോ എക്‌സ്30 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രോസസര്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആയിരിക്കും. 125W ഗാന്‍ (GaN) ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഫോണിലുണ്ടാകും. ഫോണിന്‍റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്തായിരിക്കും. 85 എംഎം ലെന്‍സ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു.  

50 എംഎം ലെന്‍സ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ  മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്‌സ്30 പ്രോ  ഗീക്ക്‌ബെഞ്ചില്‍ XT2241-1 എന്ന മോഡല്‍ നമ്പറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 

സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്‌സ്30 പ്രോ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ തന്നെ  ഫോണിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ഫോണിന്‍റെ ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എക്‌സ് 30 പ്രോയില്‍ ഉണ്ടാകും. 


Share it:

Idukki

Viral

Post A Comment: