www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ചെസ് കളിക്കിടെ റോബോട്ട് കുട്ടിയുടെ കൈ യന്ത്രകൈകൊണ്ട് ഞെരിച്ചു

Share it:



മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ പല കാര്യങ്ങൾക്കും റോബോട്ടിനെ ഉപയോഗിച്ചു വരുന്നുണ്ട്. റെസ്റ്റോറന്‍റുകളിൽ ചായ വിളമ്പുന്നതിനും ക്ലീനിങ് ജോലികൾക്കും വരെ റോബോട്ടുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇത്തരത്തിൽ റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്ന മേഖലയാണ് ചെസ് കളി. കുട്ടികൾക്കും മുതിർന്നവർക്കുമൊപ്പം ചെസ് കളിക്കുന്ന റോബോട്ടുകൾ ഇപ്പോൾ സർവ സാധാരണമാണ്.  

എന്നാൽ ഇത്തരത്തിൽ ചെസ് കളിക്കുന്നതിനിടെ ഉണ്ടായ ഒരു ദുരനുഭവമാണ് റഷ്യയിൽ നിന്നും പുറത്തു വരുന്നത്. കുട്ടിയോടൊപ്പം ചെസ് കളിക്കുകയായിരുന്ന റോബോട്ട് അപ്രതീക്ഷിതമായി കുട്ടിയുടെ കൈയിൽ പിടുത്തമിട്ട് ഞെരിച്ചതാണ് സംഭവം. ഇതിന്‍റെ വീഡിയോ അടക്കം പുറത്തു വന്നതോടെ ലോകത്താകമാനം വാർത്ത പരക്കുകയും ചെയ്‌തു. 

ഒരു ചെസ് മത്സരത്തിനിടെയായിരുന്നു സംഭവം. റോബോട്ടിനൊപ്പം കളിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈവിരല്‍ ഇരുമ്പു കൈകളാല്‍ ഞെരിക്കുകയായിരുന്നു അത്. കഴിഞ്ഞ ആഴ്ച മോസ്‌കോയില്‍ നടന്ന മോസ്‌കോ ചെസ് ഓപ്പണിലായിരുന്നു ഈ സംഭവം. 

മത്സരത്തിനായി സംഘാടകർ വാടകയ്ക്ക് എടുത്ത റോബോട്ടാണ് കുഴപ്പമുണ്ടാക്കിയത്. ഏഴ് വയസ്സുള്ള കുട്ടിയായിരുന്നു ആ കളിയില്‍ റോബോട്ടിന്‍റെ എതിരാളി. കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടി ഒരു കരുനീക്കം നടത്തി. പിന്നീട് റോബോട്ടിന്‍റെ കളിയായിരുന്നു. അതിനിടയില്‍, പൊടുന്നനെ റോബോട്ട് കുട്ടിയുടെ കൈ പിടിച്ചു വെക്കുകയായിരുന്നു. കുട്ടിയുടെ കൈവിരല്‍ റോബോട്ടിന്‍റെ യന്ത്രക്കൈയില്‍ ഞെരിഞ്ഞമര്‍ന്നു. 

സംഘാടകരും റോബാട്ടിനൊപ്പമുണ്ടായിരുന്ന ഓപ്പറേറ്റര്‍മാരും കിണഞ്ഞു ശ്രമിച്ചാണ്, റോബോട്ടിന്‍റെ യന്ത്രക്കൈയില്‍നിന്നും കുട്ടിയുടെ കൈ പുറത്തെടുത്തത്. തുടര്‍ന്ന്, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യത്തിന് വലിയ പരിക്കൊന്നും സംഭവിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന്, കുട്ടി അടുത്ത തന്‍റെ കളി കൂടി പിറ്റേന്ന് കളിച്ചശേഷമാണ് സ്ഥലം വിട്ടതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്‌തു. 

കുട്ടിയുടെ ഭാഗത്തുനിന്നുള്ള തെറ്റായൊരു നീക്കമാണ് റോബോട്ടിനെ കൊണ്ട് കടുംകൈ കാണിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്. കുട്ടിയുടെ ഒരു കളി കഴിഞ്ഞ് റോബോട്ടിന്‍റെ ഊഴമായിരുന്നു. ആ മൂവ് കഴിയുന്നത് വരെ കാത്തുനില്‍ക്കാതെ കുട്ടി അടുത്ത കളിക്ക് ശ്രമിച്ചപ്പോഴാണ്, റോബോട്ട് ഇരുമ്പു കൈകളാല്‍ കുട്ടിയുടെ കൈയില്‍ മുറുക്കെ പിടിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍, കളിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് ഈ കളി നടന്നതെന്നാണ് വിമര്‍ശനം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

നഗ്ന ബീച്ചിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു 

പാരീസ്: ബീച്ചിൽ സ്ത്രീയ്ക്ക് നേരെ അശ്ലീലമായി പെരുമാറിയ ആളെ വെടിവച്ചു കൊന്നു. ഫ്രാൻസിലെ ന്യൂഡിസ്റ്റ്  ബീച്ചുകളിൽ ഒന്നായ ലാ മാമ ബീച്ചിലാണ് സംഭവം നടന്നത്. ശനിയാഴ്ച്ച രാവിലെയാണ് ഇവിടെ 46 കാരൻ കൊലപ്പെട്ടത്. പൂർണ നഗ്നരായി സഞ്ചാരികൾ എത്തുന്ന ഇവിടെ സ്ത്രീയ്ക്ക് നേരെ ഇയാൾ അശ്ലീലം കാണിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് കണ്ട് ബീച്ചിലെത്തിയ 76കാരനായ മറ്റൊരാളാണ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. 

ഇയാൾ ബീച്ചിലെത്തിയ മറ്റുള്ളവരോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും സ്ത്രീകൾക്ക് നേരെ അശ്ലീലമായി പെരുമാറുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇതേച്ചൊല്ലി രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. എന്നാൽ 46 -കാരൻ ഒന്നും സമ്മതിക്കുകയോ തന്‍റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഇതിൽ പ്രകോപിതനായിട്ടാണ് 76 -കാരൻ ഇയാളെ വെടിവച്ചത്. മൂന്ന് തവണയെങ്കിലും ഇയാൾക്ക് നേരെ വെടിവച്ചെന്നും നെഞ്ചിൽ വെടിയേറ്റു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

വെടിയുതിർത്തയാൾ ലൈസൻസുള്ള വേട്ടക്കാരനാണ്. എന്നാൽ, ഇയാൾ എന്തിനാണ് ബീച്ചിലേക്ക് തോക്കെടുത്തത് എന്നത് വ്യക്തമല്ല. പൊലീസ് ഉടനെ സ്ഥലത്തെത്തി. ഇയാൾ പ്രതിരോധമൊന്നും കൂടാതെ തന്നെ കീഴടങ്ങി. വെടിവച്ചു എന്നത് ഇയാൾ നിഷേധിച്ചുമില്ല. സ്ഥലത്തെത്തിയ എമർജൻസി സർവീസിൽ നിന്നുള്ളവർ വെടിയേറ്റയാൾ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 

ബീച്ച് ഉടനെ തന്നെ അടച്ചിടുകയും ഫോറൻസിക് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥർ സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണ്. വെടിവച്ചയാളെ മെഡിക്കൽ സംഘമെത്തി പരിശോധിച്ചിട്ടുണ്ട്. 

ഓർക്കാപ്പുറത്ത് ബീച്ചിൽ നടന്ന കൊലപാതകത്തിൽ ബീച്ചിൽ എത്തിയിരുന്നവരെല്ലാം ഞെട്ടിത്തരിച്ചു പോയി. കൊല്ലപ്പെട്ടയാൾ ലിയോണിൽ നിന്നുള്ള ആളാണ് എന്ന് കരുതുന്നു. ശനിയാഴ്ച രാവിലെയാണ് ഇയാൾ ബീച്ചിലെത്തിയത്. ഇയാൾ സ്ഥിരമായി ബീച്ചിൽ വരുന്ന ആളാണോ എന്ന് വ്യക്തമല്ല. 


Share it:

Tech

Post A Comment: