www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കനത്ത മഴയും പ്രളയവും; പാകിസ്‌താനിൽ 300 ലേറെ പേർ മരിച്ചു

Share it:



ഇസ്ലാമാബാദ്: കനത്ത മഴയിൽ പാകിസ്താനിൽ 300 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ വ്യാപകമായ നാശനഷ്‌ടം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. 310 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 295 പേർക്ക് പരുക്കേറ്റെന്നാണ് കണക്ക്. 

എന്‍ഡിഎംഎ കണക്കു പ്രകാരം മരിച്ചവരില്‍ 175 സ്ത്രീകളും കുട്ടികളും ഉണ്ട്. നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിക്കുകയും ജനവാസമേഖലകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്‌തു.

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാകിസ്ഥാനിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി ഒട്ടനവധി മേഖലകള്‍ തകര്‍ന്നു. എന്‍ഡിഎംഎ കണക്ക് പ്രകാരം 5500 വീടുകള്‍, നിരവധി പാലങ്ങള്‍ , വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പൂർണമായും, ഭാഗികമായും നശിച്ചു. 

നിരവധിപേര്‍ വൈദ്യുതി ആഘാതമേറ്റാണ് മരിച്ചത്. നിരവധി റോഡുകള്‍ വാഹനങ്ങള്‍ എന്നിവ തകര്‍ന്നു. ജനങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്താന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX


Share it:

world

Post A Comment: