www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാത്രം കഴുകുന്നതിനിടെ തേങ്ങ തലയിൽ വീണു; യുവതി മരിച്ചു

Share it:



പാലക്കാട്: വീടിനു പുറത്തിരുന്ന് പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മിയാണ് മരിച്ചത്. വീടിനു പുറത്തിരുന്ന് പതിവു പോലെ പാത്രം കഴുകുമ്പോഴായിരുന്നു അപകടം.

സമീപത്ത് നിന്ന തെങ്ങിൽ നിന്നും തേങ്ങ യുവതിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

രാഹുൽഗാന്ധി അറസ്റ്റിൽ

ന്യൂഡെൽഹി: സോണിയാ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് പാർലമെന്‍റിൽ നിന്നും വിജയ് ചൗക്കിലേക്ക് എം.പിമാർ നടത്തിയ മാർച്ചിനിടെ രാഹുൽഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തു. നാഷ്‌ണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. 

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റ് എംപിമാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ആദ്യഘട്ടത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് രാഹുൽ നിലത്തിരുന്ന് പ്രതിഷേധം തുട‍ര്‍ന്നതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. 

പ്രതിഷേധിച്ച കെ.സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ, ബെന്നി ബഹനാൻ, വി.കെ ശ്രീകണ്ഠൻ, ആന്‍റോ ആന്‍റണി, എം.കെ രാഘവൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവരെയും കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചിൻ പൈലറ്റ്, അജയ് മാക്കൻ, പവൻകുമാർ ബൻസാൽ എന്നിവരും പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയ‍‍ര്‍ത്തുന്നത്. രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവ‍‍ര്‍ത്തകരും വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാരും പ്രതിഷേധിക്കുകയാണ്. 

Share it:

Kerala

Post A Comment: