www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1433) National (1222) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

സ്ത്രീകളെ പ്രണയക്കെണിയിലാക്കി പീഡനം; ബസ് ഡ്രൈവർ റിമാൻഡിൽ

Share it:

driver arrested


തിരുവനന്തപുരം: യാത്ര ചെയ്യുന്ന സ്ത്രീകളെ പ്രണയ കെണിയിൽ പെടുത്തി പീഡനത്തിനിരയാക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്‌തിരുന്ന ബസ് ഡ്രൈവർ റിമാൻഡിൽ. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാന്‍ഡ് ചെയ്‌തത്.  

കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുമാണ് ഇരകള്‍. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാല്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വർണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്‌തുവെന്ന് പൊലീസ് പറയുന്നു.

 ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് പിടിച്ചെടുത്തു. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വർണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവിലായിരുന്ന പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയാണ് കോടതി പ്രതിയെ റിമാന്‍റ് ചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

200 മെഗാപിക്‌സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ഉടൻ 

സ്‌മാർട്ട് ഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോട്ടറോള. 200 മെഗാപിക്‌സൽ ക്യാമറയുള്ള ഫോൺ അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ചൈനയിലാണ് ഫോൺ അവതരിപ്പിക്കുന്നത്. ലോകത്ത് ആദ്യമായിട്ടാണ് 200 മെഗാപിക്സൽ ക്യാമറയുള്ള സ്‌മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 

മോട്ടോ എക്‌സ്30 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രോസസര്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആയിരിക്കും. 125W ഗാന്‍ (GaN) ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഫോണിലുണ്ടാകും. ഫോണിന്‍റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്തായിരിക്കും. 85 എംഎം ലെന്‍സ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു.  

50 എംഎം ലെന്‍സ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ  മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്‌സ്30 പ്രോ  ഗീക്ക്‌ബെഞ്ചില്‍ XT2241-1 എന്ന മോഡല്‍ നമ്പറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 

സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്‌സ്30 പ്രോ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ തന്നെ  ഫോണിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ഫോണിന്‍റെ ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എക്‌സ് 30 പ്രോയില്‍ ഉണ്ടാകും. 


Share it:

Crime

Post A Comment: