www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1797) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

സ്വകാര്യ ഫ്ലാറ്റിൽ വിദ്യാർഥികളുടെ ലിപ് ലോക് ചലഞ്ച്; വീഡിയോ പുറത്ത്

Share it:



മംഗളൂരു: സ്വകാര്യ ഫ്ലാറ്റിൽ കോളെജ് വിദ്യാർഥികളുടെ ലിപ് ലോക് ചലഞ്ച്. മാംഗ്ലൂരിലെ ഒരു കോളെജ് വിദ്യാർഥികൾ നടത്തിയ ലിപ് ലോക് ചലഞ്ച് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. യൂണിഫോം ഇട്ട പെൺകുട്ടികളും ആൺകുട്ടികളും പരസ്‌പരം ലിപ് ലോക് ചെയ്യുന്നതും മറ്റുള്ളവർ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിയിൽ വ്യക്തമാണ്.  

സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ പ്രമുഖ കോളെജിലെ വിദ്യാർഥികളാണ് വീഡിയോയിലുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

യൂണിഫോം ധരിച്ച രണ്ട് വിദ്യാര്‍ഥിനികള്‍ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാർഥികള്‍ ലിപ് ലോക്ക് മത്സരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീഡിയോ തയ്യാറാക്കിയ കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആറുമാസം മുമ്പ് സ്വകാര്യ ഫ്ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളിലൊരാള്‍ ഒരാഴ്ച മുമ്പ് വാട്സ്ആപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലായി. സംഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്  കോളെജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളെജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. 

ലിപ് ലോക്ക് മത്സരത്തിനിടെ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പെണ്‍കുട്ടി അവളുടെ കോളെജ് സുഹൃത്തിന്‍റെ മടിയില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. ആണ്‍കുട്ടികളില്‍ ഒരാള്‍ അടുത്ത ജോഡികളെ ചുംബിക്കാന്‍ വിളിക്കുന്നത് കേള്‍ക്കാം. സംഭവം രക്ഷിതാക്കളെ ആശങ്കയിലാക്കിയെന്നും പൊലീസ് വ്യക്തമാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

കാർ മറിഞ്ഞ് അഛനും മകനും പരുക്ക് 

ഇടുക്കി: നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക് പരുക്ക്. പീരുമേട് മത്തായി കൊക്കയിലേക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കാർ മറിഞ്ഞത്. എരുമേലി ചാത്തൻതറ തറപ്ലാമൂട്ടിൽ അബ്‌ദുൾ റഹ്മാൻ, മകൻ അഞ്ചര വയകുരാൻ അർത്താഫ് എന്നിവർക്കാണ് പരുക്കേറ്റത്. 

അബ്‌ദുൾ റഹ്മാനെ പാലാ മെഡ്സിറ്റി ആശുപത്രിയിലും കുട്ടിയെ കോട്ടയം ഐ.സി.എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൾ റഹുമാന്‍റെ ഭാര്യ ഷഹാന പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ദേശീയ പാതയിലെ കൊടുo വളവിൽ ക്രാഷ് ബാരിയർ തകർത്താണ് കാർ കൊക്കയിലേക്ക് വീണത്. നിരവധി തവണ മലക്കം മറിഞ്ഞ കാർ താഴ്ച്ചയിലെ വീടിന്‍റെ സമീപത്തായിട്ടാണ് ചെന്നു വീണത്. കാർ പൂർണമായും തകർന്നു. 

കുമളിയിൽ നിന്ന് ചാത്തൻ തറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അബ്ദുൽ റഹ്മാനാണ് വാഹനം ഓടിച്ചിരുന്നത്. കനത്ത മൂടൽ മഞ്ഞും മഴയുമാണ് അപകട കാരണം. പീരുമേട് ഹൈവേ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. 


Share it:

Mostreaded

National

Post A Comment: