www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ 75 കാരിയെ കൈയും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു; 14 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: വീട്ടിൽ ഒറ്റക്കായിരുന്ന 75 കാരിയെ കൈയും കാലും കെട്ടിയിട്ട് പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്രൂരമായ പീഡനത്തിനിരയായ വയോധിക ആശുപത്രിയിൽ ചികിത്സ തേടി. 

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ക്രൂരമായ പീഡനം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ 14 കാരൻ വൃദ്ധയുടെ കൈയും കാലും കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം കെട്ട് അഴിച്ചു വിടാതെ പ്രതി വീട്ടിൽ നിന്നും രക്ഷപെട്ടു. 

പിന്നീട് വൃദ്ധയുടെ മരുമകൻ വീട്ടിലെത്തിയപ്പോഴാണ് വയോധികയെ അവശയായ നിലയിൽ കണ്ടെത്തിയത്. വണ്ടൻമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

അഞ്ച് ദിവസം കൂടി വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം ചക്രവാതചുഴിയായി ദുർബലമായിട്ടുണ്ട്. മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാനും തുടങ്ങി. 

അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെയെല്ലാം സ്വാധീനഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.

വ്യാഴാഴ്ച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 


Share it:

Crime

Idukki

Mostreaded

Post A Comment: