ഇടുക്കി: സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരവെ വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി സ്വർണ കമ്മലും കൊലുസും കവർച്ച ചെയ്‌ത സംഭവത്തിൽ അന്വേഷണം നിർണായക ദിശയിൽ. പ്രതിയെ സംബന്ധിച്ച നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചതായിട്ടാണ് വിവരം. ചിലർ നിരീക്ഷണത്തിലാണെന്നും അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അയ്യപ്പൻകോവിൽ ചപ്പാത്ത് വള്ളക്കടവിൽ 10 വയസുകാരിയെ ആക്രമിച്ച് വീഴ്‌ത്തി സ്വർണകമ്മലും കൊലുസും കവർന്നത്. മേരികളം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ആക്രമണം ഉണ്ടായത്.
വിദ്യാർഥിനിയെ പതിവ് സമയമായിട്ടും കാണാതെ വന്നതോടെ വല്യമ്മ തിരഞ്ഞിറങ്ങിയപ്പോഴാണ് കുട്ടി ബോധരഹിതയായി തേയിലക്കാട്ടിൽ കിടക്കുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചു. തന്നെ ആരോ പിന്നിൽ നിന്നും വടികൊണ്ട് തല്ലി വീഴ്‌ത്തിയെന്ന് വിദ്യാർഥിനി പൊലീസിനു മൊഴി നൽകുകയായിരുന്നു.
കുട്ടിയുടെ കാതിലെ സ്വർണ കമ്മലും കാലിലെ വെള്ളി കൊലുസും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് 4.40നാണ് കുട്ടി വള്ളക്കടവിനു സമീപം ബസ് ഇറങ്ങിയത്. വീട്ടിലേക്ക് തേയിലക്കാട്ടിലൂടെയുള്ള വിജനമായ പാതയാണ് ആശ്രയം. ഈ വഴിയിലൂടെ ഒറ്റക്ക് നടക്കുമ്പോഴാണ് കുട്ടി ആക്രമിക്കപ്പെട്ടത്. കുട്ടി കിടന്ന തേയിലക്കാടിനു സമീപത്തായി ചെരിപ്പും, ബാഗും റോഡിൽ കിടപ്പുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
അഞ്ച് ദിവസം കൂടി വ്യാപക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം ചക്രവാതചുഴിയായി ദുർബലമായിട്ടുണ്ട്. മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാനും തുടങ്ങി.
അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെയെല്ലാം സ്വാധീനഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.
വ്യാഴാഴ്ച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
Post A Comment: