www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

12 കാരൻ ഉണ്ടാക്കിയ വൈൻ കഴിച്ച് സഹപാഠി ആശുപത്രിയിൽ

Share it:

Wine


തിരുവനന്തപുരം: 12 കാരൻ യുടൂബ് നോക്കി ഉണ്ടാക്കിയ മുന്തിരി വൈൻ കഴിച്ച സഹപാഠി ആശുപത്രിയിൽ. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവ. സ്‌കൂളിലാണ് സംഭവം നടന്നത്. യുടൂബ് വീഡിയോ നോക്കിയാണ് 12 വയസുകാരൻ മുന്തിരി വൈൻ ഉണ്ടാക്കിയത്. വീട്ടുകാർ വാങ്ങി നൽകിയ മുന്തിരിയാണ് ഇതിനായി ഉപയോഗിച്ചത്. തുടർന്ന് കൂട്ടുകാർക്ക് പങ്കുവയ്ക്കാനായി കുട്ടി വൈൻ സ്‌കൂളിൽ കൊണ്ടുവരികയായിരുന്നു. 

വൈൻ കഴിച്ച ഒരു വിദ്യാർഥി ശർദിച്ച് അവശനിലയിലാവുകയായിരുന്നു. വിദ്യാർഥിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.  

പൊലീസ് സ്‌കൂളിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. സംഭവം ശ്രദ്ധയിൽപെട്ടതോടെ കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ച് ജാഗ്രത പാലിക്കാൻ നിർദേശിച്ചതായി സ്‌കൂൾ അധികൃതരും പറഞ്ഞു. അതിനിടെ സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

200 മെഗാപിക്‌സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ഉടൻ 

സ്‌മാർട്ട് ഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോട്ടറോള. 200 മെഗാപിക്‌സൽ ക്യാമറയുള്ള ഫോൺ അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ചൈനയിലാണ് ഫോൺ അവതരിപ്പിക്കുന്നത്. ലോകത്ത് ആദ്യമായിട്ടാണ് 200 മെഗാപിക്സൽ ക്യാമറയുള്ള സ്‌മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 

മോട്ടോ എക്‌സ്30 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രോസസര്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആയിരിക്കും. 125W ഗാന്‍ (GaN) ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഫോണിലുണ്ടാകും. ഫോണിന്‍റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്തായിരിക്കും. 85 എംഎം ലെന്‍സ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു.  

50 എംഎം ലെന്‍സ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ  മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്‌സ്30 പ്രോ  ഗീക്ക്‌ബെഞ്ചില്‍ XT2241-1 എന്ന മോഡല്‍ നമ്പറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 

സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്‌സ്30 പ്രോ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ തന്നെ  ഫോണിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ഫോണിന്‍റെ ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എക്‌സ് 30 പ്രോയില്‍ ഉണ്ടാകും. 

Share it:

Kerala

Post A Comment: